ഡോ. ആർ. സി. കരിപ്പത്തിന്റെ തെയ്യപ്രപഞ്ചം എന്ന ഗവേഷണഗ്രന്ഥം യഥാർത്ഥത്തിൽ തെയ്യവിജ്ഞാനകോശം തന്നെയാണ്. തെയ്യമെന്ന അനുഷ്ഠാന കലാരൂപത്തിന്റെ ചരിത്രവും സാമൂഹികശാസ്ത്രവും നരവംശ ശാസ്ത്രവും ഇത്ര സൂക്ഷ്മമായി പ്രതിപാദിക്കുന്ന മറ്റൊരു ഗ്രന്ഥമില്ല. കളിയാട്ട കലണ്ടറിനെ ആധാരമാക്കി കണ്ണൂർ കാസർഗോഡു ജില്ലകളിലെ 108 മുച്ചിലോടുകൾ, 11 കണ്ണങ്ങാടുകൾ, പ്രസിദ്ധങ്ങളായ തീയ്യകഴകങ്ങൾ, പട്ടുവം തൊട്ട് പനമ്പൂർ വരെയുള്ള ശാലിയരുടെ 14 നഗരങ്ങൾ, തെയ്യാരാധകരായ സമുദായങ്ങൾ, അവരുടെ ഇല്ലങ്ങൾ, കുലദേവതമാർ എന്നിവയുടെ സമഗ്രമായ വിശകലനം. തെയ്യക്കാർ, ആചാരങ്ങൾ, പദവികൾ, അനുഷ്ഠാനങ്ങൾ, തിരുമുടി, മുഖത്തെഴുത്ത്, ചമയം, തോറ്റംപാട്ടുകൾ തുടങ്ങി തെയ്യം-കാവ്- സമൂഹം എന്നിവയെ ആസ്പദമാക്കി നടത്തിയ സമഗ്രമായ അപഗ്രഥനം ഈ പുസ്തകത്തിന്റെ സവിശേഷതയാണ്. തെയ്യം എന്ന അനുഷ്ഠാനകല നൽകുന്ന സൗന്ദര്യാനുഭവങ്ങൾ ഈ പുസ്തകത്തെ മികച്ച വായനാനുഭവമാക്കി മാറ്റുകയും ചെയ്യുന്നു. തെയ്യത്തിന്റെ എല്ലാ വശങ്ങളും ഇതിലുണ്ട്.

 

₹750.00
SKU:
Quantity: