വി കെ റീന

സ്‌നേഹം അതിന്റെ സത്തയിൽ നിന്ന് വളരെ അകന്നുനില്ക്കുന്ന ഒരു സമൂഹത്തിൽ ഏറ്റവുമധികം അസ്വാതന്ത്ര്യവും അശരണതയും അനുഭവിക്കുന്നത് സ്ത്രീതന്നെയായിരിക്കും. ഈ വസ്തുതയെ പല മട്ടിൽ അവതരിപ്പിച്ചിട്ടുള്ളവയാണ് ഈ സമാഹാരത്തിലെ കഥകളിൽ ഏറെയും. മഞ്ഞപ്പൂമ്പാറ്റ, ഇടം തേടുന്നവർ, മൊട്ടുചെമ്പരത്തികൾ, സാക്ഷയില്ലാത്ത വാതിലുകൾ എന്നീ കഥകളിൽ ഈ വസ്തുത കഥാത്മകതയ്ക്ക് കാര്യമായ ക്ഷതമൊന്നും വരുത്താതെ പരുക്കൻ രൂപത്തിൽ തന്നെ അവതരിപ്പിച്ചിരിക്കുന്നു. ഈ സമാഹാരത്തിലെ ഏറ്റവും മികച്ച കഥയായി എനിക്ക് തോന്നിയ 'മനുഷ്യമുഖമുള്ള ബലൂണി'ൽ സ്‌നേഹത്തിനും സുരക്ഷയ്ക്കും വേണ്ടിയുള്ള സ്ത്രീമനസ്സിന്റെ ദാഹം കുറേക്കൂടി ഒതുക്കവും ഭംഗിയുമുള്ള ആവിഷ്‌കാരം നേടിയിരിക്കുന്നു. 'ആത്മാവിന്റെ സഞ്ചാര'മെന്ന കഥയിൽ ജീവിതത്തിന്റെ നശ്വരതയെ ജയിക്കാനുള്ള മോഹവും രക്തബന്ധത്തിന്റെ കരുത്തുമൊക്കെയാണ് കഥാരൂപം കൈവരിച്ചിരിക്കുന്നത്.

                      - എൻ. പ്രഭാകരൻ

₹70.00
SKU:
Quantity: