കൈരളി ബുക്സ് രുക്ൻ അൽ റോള ലൈബ്രറി ഡിസ്ട്രിബ്യൂട്ടേഴ്സ് എന്ന പേരിൽ ഷാ൪ജ റോള പാ൪ക്കിന് മുൻ വശം1.1.2016 നു പ്രവർത്തനം ആരംഭിച്ചു . ടാഗോ൪ അവാ൪ഡ് ജേതാവും പ്രമുഖ അറബ് കവിയുമായ ഡോ.ശിഹാബ് ഗാനിം ഉത്ഘാടന ക൪മ്മം നി൪വഹിച്ച ചടങ്ങിൽ കേരള വ൪മ്മ കോളജ് മലയാള വിഭാഗം അധ്യാപിക ശ്രീമതി ദീപാ നിശാന്ത് പ്രമുഖ മാധ്യമപ്രവ൪ത്തകനും എഴുത്തുകാരനുമായ ഷാബു കിളിത്തട്ടിലിന് നൽകിക്കൊണ്ട് ആദ്യ വിൽപന നി൪വഹിച്ചു. ശിഹാബ് ഗാനിമിന്റെ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട കൈരളി ബുക്സ് പ്രസിദ്ധീകരിച്ച തിരമാലകൾ എന്ന കവിതാ സമാഹാരത്തിന്റെ വിൽപനോത്ഘാടനം പാം പുസ്തകപ്പുരയുടെ അധ്യക്ഷൻ വിജു.സി.പരവൂ൪ മാധ്യമപ്രവ൪ത്തക വനിത വിനോദിന് നൽകിക്കൊണ്ട് നി൪വ്വഹിച്ചു.ഷാ൪ജയിലെ സാഹിത്യ പ്രവ൪ത്ത൪ക്ക് വേണ്ടി എഴുത്തുകാരൻ സലീം അയ്യനത്ത് ഡോ.ശിഹാബ് ഗാനിമിനെ പൊന്നാടയണിയിച്ച് ആദരിച്ചു.മലയാളത്തിലെ എല്ലാ പ്രസാധകരുടേയും പുസ്തകങ്ങൾ,സിലബസ് ബുക്സ്,ഇംഗ്ലീഷ് ബുക്സ് എല്ലാം ഇവിടെ ലഭ്യമാകുന്നതാണ് ..

ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് കൈരളി ബുക്‌സ് ഏർപ്പെടുത്തിയ പ്രവാസി നോവൽ അവാർഡ് ഷാബു കിളിത്തട്ടിലിന് സമ്മാനിച്ചു. ഡോ. കെ.വി. മോഹൻകുമാർ അവാർഡ് ദാനം നിർവഹിച്ചു. 'നിലാച്ചോറ്' എന്ന നോവലാണ് ഈ വർഷം അവാർഡിന് അർഹമായത്. അട്ടപ്പാടിയിലെ ശാന്തി മെഡിക്കൽ മിഷന്റെ ആസൂത്രക ഉമാ പ്രേമന്റെ ജീവിതകഥയാണ് നിലാച്ചോറിന്റെ ഇതിവൃത്തം. അവാർഡ്ദാനച്ചടങ്ങിൽ ഉമാ പ്രേമൻ തന്നെയാണ് പുസ്തകം പ്രകാശനം ചെയ്തത്. പുസ്തകോത്സവത്തിലെ കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ ഗ്രന്ഥകാരൻ ഷാബു കിളിത്തട്ടിലിന്റെ അമ്മ ശ്രീമതി സരസ്വതിഅമ്മ പുസ്തകം ഏറ്റുവാങ്ങി. ഒ. അശോക്കുമാർ (കൈരളി ബുക്‌സ് എം.ഡി.) അധ്യക്ഷത വഹിച്ചു. ആനന്ദി രാമചന്ദ്രൻ, പി. പി. ശശീന്ദ്രൻ, എം.സി.എ. നാസർ, നിസാർ സെയ്ദ്, സാദിഖ് കാവിൽ, അർഫാസ്, ഷാബു കിളിത്തട്ടിൽ എന്നിവർ സംസാരിച്ചു. തുടർന്ന് സുഗതകുമാരിയുടെ 'കൃഷ്ണാ നീയെന്നെ അറിയില്ല' എന്ന കവിതയെ അവലംബിച്ച് കുമാരി നേഹാ ജീവൻ അവതരിപ്പിച്ച ക്ലാസ്സിക്കൽ ഡാൻസ് ഉണ്ടായിരുന്നു.

ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ കൈരളി ബുക്സ് പ്രസിദ്ധീകരിച്ച സി.വി. രവീന്ദ്രനാഥിന്റെ താന്ത്രിക് ഫിലോസഫി എന്ന പുസ്തകത്തിന്റെ പ്രകാശനം മന്ത്രി എം. കെ. മുനീർ നിർവഹിക്കുന്നു.

കൈരളി ബുക്സ് പ്രസിദ്ധീകരിച്ച ഡോ .സി.വി.രവീന്ദ്ര നാഥിന്റെ പ്രേരണയും പ്രചോദനവും എന്ന പുസ്തകത്തിന്‍റെ പ്രകാശനം ഷാര്‍ജ സാംസ്കാരിക വകുപ്പിലെ മീഡിയ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ഡിപാര്‍റ്റ്മെന്റ് ഹെഡ് മിസ്സ്‌.ആയിശ അല്‍ അജല്‍ ഏക്സ്ടെര്‍ണല്‍ അഫ്ഫയെര്‍സ് എക്സിക്യൂട്ടീവ് പി.മോഹന്‍ കുമാറിന് നല്‍കിക്കൊണ്ട് നിര്‍വഹിക്കുന്നു. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയിലെ ലിട്ടെരേച്ചര്‍ ഹാളില്‍ വെച്ച് നടന്ന പരിപാടിയില്‍ ബാലചന്ദ്രന്‍ തെക്കന്മാര്‍ അധ്യക്ഷത വഹിച്ചു.വെള്ളിയോടന്‍ സ്വാഗതവും കൈരളി ഗ്രൂപ്പ്‌ മാനേജിംഗ് ഡയരക്ടര്‍ ഒ .അശോക്‌ കുമാര്‍ നന്ദിയും പറഞ്ഞു.സി.വി.രവീന്ദ്ര നാഥ് മറുപടി പ്രസംഗം നടത്തി.

ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ കൈരളി ബുക്സ് പ്രസിദ്ധീകരിച്ച ദീപ അശോകിന്റെ മൂന്നു പുസ്തകങ്ങളുടെ (ഗൃഹഭരണം-നല്ല ശീലങ്ങൾ , രുചിയൂറും പലതരം കറികൾ, പലഹാരം-മധുരമുള്ളതും ഇല്ലാത്തതും ) പ്രകാശനം മന്ത്രി എം. കെ. മുനീർ നിർവഹിക്കുന്നു.

യുവകവി ജമാൽ മൂക്കുതലയുടെ ആദ്യ കവിതാസമാഹാരം "പച്ചമൂടിയ മുറിവുകള്‍"ഷാര്‍ജ ഇന്റര്‍ നാഷ്ണല്‍ പുസ്തകമേളയില്‍ കൈരളി ബുക്സിന്റെ ഹാളിൽ നടന്ന പ്രത്യേക ചടങ്ങിൽ പ്രമുഖ സാഹിത്യകാരൻ ആലംകോട് ലീലാകൃഷ്ണൻ കവിയത്രി ഹണി ഭാസ്കരന് നല്കി നിർവഹിച്ചു. പ്രകാശന ചടങ്ങിന് അബുദാബി കേരള സോഷ്യൽ സെന്റർ ജനറൽ സെക്രട്ടറി സഫറുള്ള പാലപെട്ടി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പ്രവാസി എഴുത്തുകാരൻ സുറാബ്, സാമൂഹിക സാംസ്കാരിക പ്രവർത്തകൻ നളിനാക്ഷൻ ഇരട്ടപ്പുഴ, മാധ്യമപ്രവർത്തകൻ മൊയിതീൻ കോയ, കവി ആമയം കമറുദീൻ,കൈരളി ഗ്രൂപ്പ്‌ മാനേജിംഗ് ഡയരക്ടർ ഒ .അശോക്‌ കുമാർ, ഫൈസൽ മൂച്ചിക്കൽ എന്നിവർ പ്രസംഗിച്ചു.