Pennoruthi

250.00

Naser Muthukadu

Description

ഏകകഥാപാത്ര കേന്ദ്രീകൃതമായ നോവലാണിത് എന്ന് പറയാമെങ്കിലും ഒരു പെണ്ണിന്റെ ജീവിതത്തെ പല വ്യക്തികളുടേയും കാഴ്ചപ്പാടിലൂടെ മനനം ചെയ്യുകയാണ് നോവലിസ്റ്റ്. അസാധാരണവും അതിതീഷ്ണവുമായ ജീവിതാനുഭവങ്ങളിലൂടെ താൻപോരിമയുള്ള ഒരു പെണ്ണിനെ അവളുടെ ചെറുത്ത്‌നില്പിന്റെയും, മറികടക്കലുകളുടേയും സമീപനങ്ങളുടെയും തീരുമാനങ്ങളുടെയും കഥയാണ് ഈ നോവൽ അനാവരണം ചെയ്യുന്നത്.
നാസർ മുതുകാടിന്റെ ഈ കന്നിക്കണി നല്ല ഉള്ളുറപ്പും ആരുറപ്പും തികഞ്ഞ ഒരു ജീവിതാവസ്ഥയുടെ കഥയാണ് തട്ടും തടവുമില്ലാതെ ഈ നോവലിൽ പറഞ്ഞുവെക്കുന്നത് എന്ന് കണ്ടതിൽ ഒരു വായനക്കാരൻ എന്ന നിലയ്ക്ക് അങ്ങേയറ്റത്തെ സന്തോഷമുണ്ട്. എഴുത്തുകാരനെന്ന നിലക്ക് തന്റെ പ്രതിഭയുടെ മൗലികമായ തിളക്കം, മുദ്ര, പതിപ്പിക്കുവാൻ ‘പെണ്ണൊരുത്തി’ക്ക് സാധിച്ചിട്ടുണ്ട്.
-യു.എ.ഖാദർ

Reviews

There are no reviews yet.


Be the first to review “Pennoruthi”

1 of 5 stars 2 of 5 stars 3 of 5 stars 4 of 5 stars 5 of 5 stars