Description

വിനീത അനിൽ എന്ന യുവ എഴുത്തുകാരിയുടെ ‘കേഗി’, പേരിലുള്ള പുതുമ പോലെ തന്നെ പ്രമേയത്തിലും പുതുമപുലർത്തുന്നു. ചരിത്രത്തെയും മിത്തുകളെയും കൂട്ടുപിടിക്കുന്ന നോവലുകളിലൂടെ മലയാള സാഹിത്യത്തിൽ ഒരു പുതിയ പാത സൃഷ്ടിക്കുന്ന ശ്രദ്ധേയയായ എഴുത്തുകാരിയാണ് വിനീത അനിൽ. ഒരു ചരിത്രാദ്ധ്യാപികയുടെ സൂക്ഷ്മതയോടെ ഒരു കഥാകാരിയുടെ വർണ്ണനയോടെ കേഗി ഉടനീളം അതിമനോഹര മുഹൂർത്തങ്ങൾ സൃഷ്ടിക്കുന്നു. വായിച്ചു കഴിഞ്ഞാൽ വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുന്ന നോവലാണ് കേഗി.
നൂറുകണക്കിന് വർഷങ്ങൾക്കപ്പുറം ജീവിച്ചു മരിച്ചുപോയ ധീര രക്തസാക്ഷികളായ പ്രണയജോഡികളുടെ പുനർജന്മവും അവരുടെ ചരിത്രവും കൂടിച്ചേരുന്ന ഈ ഫാന്റസി മിസ്റ്ററി ത്രില്ലർ വായനക്കാരെ പൂർണമായും തൃപ്തിപ്പെടുത്തും.

Reviews

There are no reviews yet.


Be the first to review “Kegi”

1 of 5 stars 2 of 5 stars 3 of 5 stars 4 of 5 stars 5 of 5 stars