Aviswasam Athalle Ellam
₹260.00
K. V. Madhu
- Description
- Reviews (0)
Description
Description
(നിയമസഭയിലെ ആ പത്തരമണിക്കൂർ)
നിലവിലുള്ള ഗവൺമെന്റിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ് ഒരു അവിശ്വാസപ്രമേയം. അത് പ്രതിപക്ഷം അവതരിപ്പിക്കുമ്പോൾ ഭരണപക്ഷം എന്തുകൊണ്ട് തങ്ങളിൽ വിശ്വസിക്കണം എന്ന് സമർത്ഥിക്കേണ്ടിയിരിക്കുന്നു. സർക്കാരിന്റെ നയങ്ങളും നേട്ടങ്ങളും അവതരിപ്പിച്ച് പ്രതിപക്ഷത്തെ നേരിടാനുള്ള ഒരവസരമാണ് ഭരണപക്ഷത്തിനത്. ആ നിലയ്ക്ക് ഒരു അവിശ്വാസപ്രമേയമെന്നത് പൊതുജനങ്ങളുടെ മുമ്പിൽ നടത്തുന്ന സ്വതന്ത്രമായ ഒരു ആശയപ്രകാശനം കൂടിയാണ്.
അവിശ്വാസപ്രമേയം സ്വർണ്ണ കള്ളക്കടത്തുകേസിനെ സംബന്ധിച്ചുള്ളതായിരുന്നു. ആ വിഷയത്തിന്റെ നാനാവശങ്ങളിൽ പുറത്തുവരാനുണ്ടായിരുന്നതെല്ലാം പുറത്തുവന്നു എന്നതാണ് ആ അവിശ്വാസപ്രമേയത്തിനുണ്ടായിട്ടുള്ള ഗുണം. കാരണം വിഷയത്തെ സംബന്ധിച്ച് കേട്ടതും കേൾക്കാത്തതും സങ്കൽപ്പത്തിലുള്ളതുമായ ഒരുപാടുകാര്യങ്ങളുണ്ടായിരുന്നു. ഒരുപാട് ഊഹാപോഹങ്ങൾക്കിടയിലാണ് ഈ വിഷയം സഭയിലെത്തുന്നത്. പക്ഷേ എല്ലാ കാര്യങ്ങളും സഭയിൽ വന്നതോടുകൂടി സഭ സുതാര്യമായി, ജനങ്ങൾക്ക് മുന്നിൽ പറയാനുള്ളത് പറയാൻ കഴിഞ്ഞു. അതിന്റെ മറുപടി ഗവൺമെന്റിനും പറയാൻ സാധിച്ചു. അങ്ങനെ അവിശ്വാസപ്രമേയം, പുകമറ ഒഴിവാകാനുള്ള സാഹചര്യമൊരുക്കി എന്നാണ് എനിക്ക് തോന്നിയത്.
ആ അവിശ്വാസപ്രമേയചർച്ച ജനങ്ങളിലെത്തുന്നതിനുള്ള ഒരവസരമായി ഈ പുസ്തകത്തെ ഞാനും കാണുകയാണ്. സഭാ നടപടികൾ ഏത് രൂപേണയും ജനങ്ങളിലെത്തുമ്പോൾ ഏതൊരു സ്പീക്കർക്കും വലിയ ആഹ്ലാദമുണ്ടാകും. അതാണ്
‘അവിശ്വാസം അതല്ലേ എല്ലാം’ എന്ന പുസ്തകത്തിലൂടെ സാർത്ഥകമാകുന്നത്.
പി. ശ്രീരാമകൃഷ്ണൻ
നിയമസഭാ സ്പീക്കർ
Reviews
There are no reviews yet.