- Description
- Reviews (0)
Description
Description
കാൽനൂറ്റാണ്ടിലേറെക്കാലം കണ്ണൂർ ജില്ലയിലെ ഇരുപതിലേറെ കളക്ടർമാരുടെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റായി ഔദ്യോഗികജീവിതം നയിച്ച പി.കെ. പ്രേമരാജൻ എന്ന വ്യക്തി തന്റെ ഔദ്യോഗികവും വ്യക്തിജീവിതവും വായനക്കാരുടെ മുമ്പിൽ തുറന്നുവെക്കുകയാണ്. വ്യക്തിജീവിതത്തിലായാലും ഔദ്യോഗിക ജീവിതത്തിലായാലും അദ്ദേഹം കടന്നുപോയ അനുഭവങ്ങളുടെ സത്യസന്ധമായ വിവരണം. ഒരു കാലഘട്ടത്തിന്റെ നേർസാക്ഷ്യപത്രം എന്നുതന്നെ വിശേഷിപ്പിക്കാവുന്ന ഓർമ്മക്കുറിപ്പുകൾ. ഔദ്യോഗിക ജീവിതാനുഭവാവതരണത്തിന്റെ യാതൊരുവിധ ദുർഗ്രാഹ്യതയുമില്ലാതെ നൈർമല്യം നിറഞ്ഞ ഭാഷയോടെ ഓരോ സംഭവവികാസങ്ങളും അവതരിപ്പിച്ചിരിക്കുന്നു. കണ്ണൂരിന്റെ സാമൂഹ്യ സാംസ്‌കാരിക ഔദ്യോഗിക മേഖലകളുടെ ചരിത്രപരമായ ഒരു രേഖപ്പെടുത്തൽ കൂടിയാണ് ‘ജീവിതം കോൺഫിഡൻഷ്യലല്ല.’ വളരെയധികം കൃതജ്ഞതയോടെ ഈ പുസ്തകം വായനക്കാരുടെ മുമ്പിൽ അവതരിപ്പിക്കുന്നു.
Reviews
There are no reviews yet.