- Description
- Reviews (0)
Description
Description
കാലമറ്റുപോയ കുലമുദ്രകളിൽ കാക്കപ്പുള്ളി പോലെ മായാതെ കിടക്കുന്ന മാസ്മരിക ചിഹ്നം. മുളങ്കൂട്ടങ്ങളുടെ സംഗീതവും, വനാന്തരങ്ങളുടെ വിസ്മയ ഭാവങ്ങളും, മലമടക്കുകളിൽ വസിക്കുന്ന വംശകേസരിയുടെ ചിഹ്നം വിളിയുമെല്ലാം നമ്മെ തിരിച്ചു വിളിക്കയാണ് ഈ അമൂല്യ ഗ്രന്ഥം. അനേകമനേകം ഗോത്രസംസ്കൃതികളും അവയുടെ കുത്തിയൊഴുകിപോയ കുലപ്പെരുമകളും, കീഴ്മേൽ മറിഞ്ഞ ജൈവാനുഷ്ഠാനങ്ങളും, കുറിച്ചുവെക്കാതെപോയ ഗോത്ര സങ്കടങ്ങളും കാപ്പിമൂപ്പന്റെ ഓർമ്മശിഖിരങ്ങളിൽ നിന്നും ഒപ്പിയെടുത്തു ചരിത്രത്തിന്റെ ചൂടറിവോടെ നമുക്കനുഭവമാക്കുന്നു ഈ പുസ്തകം. വിവിധതരം കുറുമക്കളികളും, ഗോത്രാനുഷ്ടാനങ്ങളും , നായാട്ട്, മീൻപിടുത്ത രീതികളും, മൃഗവിശേഷങ്ങളും, കാർഷിക വേലത്തരങ്ങളും തുടങ്ങി…നിരവധി ഔഷധ സസ്യജാലങ്ങളും, ഗോത്ര ചികിത്സാമുറകളും, വിവിധതരം ഇഴജന്തുക്കളും, വന്യമൃഗങ്ങളുടേയും ആവാസ രീതികളും ഒരു പ്രദേശത്തിന്റെ ചരിത്രാവശിഷ്ടങ്ങൾ ഐതിഹ്യങ്ങൾ….എന്നിവയെല്ലാം തിങ്ങിനിറഞ്ഞ് ….അനേകം ഗോത്രാചാരകലകളും വിവരിക്കുന്ന സമൃദ്ധമായ വായന അനുഭവത്തിന്റെ ഒരു പുസ്തകം.
Reviews
There are no reviews yet.