Description

കാലത്തിന്റെ നേർചിത്രങ്ങൾ അവതരിപ്പിക്കുമ്പോൾ കല്ലേറ് കൊള്ളുന്നത് പോലെ അനുഭവിപ്പിക്കണം എന്നാഗ്രഹിക്കുന്ന കവികളുണ്ട്.ഒഴിവുകഴിവുകളുടെ പച്ചവിറകിന്മേൽ നമ്മുടെ ജന്മദീർഘമായ ‘ശവദാഹം’ എന്നും ‘നമ്മെത്തിന്ന് നമ്മുടെ മസ്തിഷ്കത്തിൽ ചെളിവെള്ളത്തിൽ ഒരു മുതല വളരുന്നു’ എന്നും പാടിയത് കെ ജി ശങ്കരപ്പിള്ളയാണ്.എങ്ങനെ പറഞ്ഞുവെച്ചില്ല എങ്കിൽ താൻ മരച്ച് മരവിച്ച് മരിച്ച്പോവുമെന്ന ആധിയാണ് ഭാഷക്ക് ഇത്രയേറെ കടുപ്പമേറ്റുന്നത്.അങ്ങിനെ മരച്ച് തണുത്തുറഞ്ഞുപോകുന്നതിനു മുൻപ് കൂടുപൊട്ടിച്ച് പുറത്തുചാടാനാഗ്രഹിക്കുന്ന ഒരു കവിയുടെ ചുരുക്കം ചില വരികളാണ് ഈ പുസ്തകത്തിലുള്ളത് .
ഈ സമാഹാരത്തിലെ മിക്ക കവിതകളും എടുത്ത് ഇതുപോലെ വ്യാഖ്യാനിക്കാവുന്നതാണ്.സാഹസത്തിനു മുതിരാതെ ഒരു പുതിയ കവിയെയും പുതിയ കവിതയെയും വായനക്കാർ സമക്ഷം അവതരിപ്പിക്കുന്നു

Reviews

There are no reviews yet.


Be the first to review “Kemi”

1 of 5 stars 2 of 5 stars 3 of 5 stars 4 of 5 stars 5 of 5 stars