- Description
- Reviews (0)
Description
Description
മലയാള കഥാസാഹിത്യ കുലപതി ടി. പത്മനാഭന്റെ സ്മരണകളും അനുഭവക്കുറിപ്പുകളും. പ്രശസ്ത ഭിഷഗ്വരനും പ്രവാസിയുമായ ഡോ. ആസാദ് മൂപ്പനെയും അദ്ദേഹത്തിന്റെ ബന്ധുവായ ഡോ. സൈനുദ്ദീനെയും കുറിച്ചുള്ള ലേഖനം അതീവ ഹൃദ്യമാണ്. ഒപ്പം തന്നെ ബഷീറിനെയും ഒ.വി. വിജയനെയും മാധവിക്കുട്ടിയെയും കെ.പി. അപ്പനെയും ഭരത് മുരളിയെയും എം.കെ.കെ നായരെയുമൊക്കെ തന്റെ ചേതോഹരമായ ആഖ്യാനശൈലിയിൽ പത്മനാഭൻ വരച്ചു വെയ്ക്കുന്നു. ടി.എൻ പ്രകാശിനെക്കുറിച്ചുള്ള അനുഗ്രഹക്കുറിപ്പ് വായനക്കാരന് ഔഷധക്കുറിപ്പായി മാറുന്നു. അനുഭവയാഥാർത്ഥ്യങ്ങൾ തീക്ഷ്ണമായി അവതരിപ്പിക്കുന്ന രചനകളിൽ നന്മയുടെ തൂവെണ്മ തെളിഞ്ഞുനിൽക്കുന്നു.
Reviews
There are no reviews yet.