- Description
- Reviews (0)
Description
Description
മൗനത്തിന്റെ വാല്മീകത്തിൽനിന്നും പുറത്തേക്കിറങ്ങാൻ കൊതിക്കുന്ന മനസ്സിന്റെ പ്രതീക്ഷയും പ്രകാശവുമാണ് ജ്യോതി സി ടി യുടെ മൗനസന്ദേശം എന്ന കവനകൃതി.വർത്തമാനകാലത്തിന്റെ പൊരുൾ തേടിയുള്ള യാത്രയിൽ,മകനെ വിടാതെ സൂക്ഷിക്കുന്ന ഒരമ്മയുടെ ഹൃദയതാളമാണ് സൂന്യതയിലേക്ക് ഒരു വഴിക്കണ്ണ് എന്ന കവിത.
മരണത്തെക്കുറിച്ച് തികച്ചും വിചിത്രമായ ഒരു സങ്കല്പമാണ് ജ്യോതി അവതരിപ്പിച്ചിരിക്കുന്നത്.അതാണ് ഹൃദയഭാഷയെന്ന് കവയിത്രി കരുതുന്നു.മരണം ഒരു ദിവ്യാനുഭൂതിയായി സ്വപ്നം കാണുന്നു.
ഈ വിധം ഇഴകീറി പരിശോധിച്ചാൽ എല്ലാ കവിതകൾക്കും ഹൃദയത്തിൽ നിറഞ്ഞു നിൽക്കുന്ന വ്യക്തിഭാവത്തിന്റെ വിഷാദധ്വനിയുടെ കടലിരമ്പം കേൾക്കാം
ഡോ.ശശിധരൻ ക്ലാരി
Reviews
There are no reviews yet.