Narayana guru chilavinu tharumo?

240.00

N. Sugathan

View basket

Description

നല്ലതുവരുത്താൻ ലക്ഷ്യമിട്ട് തുടക്കംകുറിച്ച മഹാപ്രസ്ഥാനങ്ങൾക്ക് കാലാന്തരത്തിൽ സംഭവിച്ച അപചയങ്ങൾ ഏവരേയും ചിന്തിപ്പിക്കേണ്ട കാര്യമാണ്. മതങ്ങളായാലും രാഷ്ട്രീയപ്രസ്ഥാനങ്ങളായാലും മറ്റെന്തായാലും ഈ നീക്കുപോക്കുകൾ അക്കമിട്ടു കുറിക്കുകയും ഒക്കുമെങ്കിൽ തിരുത്തുകയും വേണ്ടിയിരിക്കുന്നു. ഇത് അതത് പ്രസ്ഥാനങ്ങളിലെ വർത്തമാനകാല പ്രവർത്തകർതന്നെ ചെയ്‌തേ മതിയാവുകയുമുള്ളു. കാരണം അവർക്കാണ് ലക്ഷ്യത്തിനും സാക്ഷാത്കാരത്തിനുമിടയിൽ പറ്റിപ്പോയ മൂല്യശോഷണത്തിന്റെ ആഴവും പരപ്പും സ്വന്തഹൃദയത്തിൽതന്നെ നന്നായും എളുപ്പമായും തെളിഞ്ഞുകിട്ടുക. അതിന്റെ വേദന ഏറ്റവും കൂടുതലായി അവരാണ് അനുഭവിക്കുന്നതും.
വർത്തമാനകാലത്തെ അടുത്തറിയാനും ഈ കാലത്തെ ഭാവിയിലെ അറിവിലേക്കായി രേഖയാക്കാനും ഉതകുന്ന ഈ കൃതി നല്ല ഒരു വായനാനുഭവവും ആലോചനാന്നവും പാഠപുസ്തകവുമാണ്. നമുക്കും നാടിനും ഇത് നന്മ ചെയ്യും. നന്മയേ ചെയ്യൂ.

-സി. രാധാകൃഷ്ണൻ

Reviews

There are no reviews yet.


Be the first to review “Narayana guru chilavinu tharumo?”

1 of 5 stars 2 of 5 stars 3 of 5 stars 4 of 5 stars 5 of 5 stars