Description

മനോഹരങ്ങളായ ഗ്രാമങ്ങളെയും അതിന്റെ നിർമ്മലതയെയും ഇതിനു മുൻപും കഥാകാരന്മാർ വർണ്ണിച്ചിട്ടുണ്ട്. എങ്കിലും വായനക്കാരന്റെ മനസിൽ ആ വരികളിലെ കുളിരും തണുപ്പും നിർമ്മലതയും അനുഭവേദ്യമാകുന്നിടത്താണ് ആ രചയിതാവിന്റെ വിജയം.
അങ്ങനെ നോക്കുമ്പോൾ രജീഷ് വെങ്കിലാട്ട് ‘പാച്ചപ്പൊയ്ക’ എന്ന കഥകളിലൂടെ വായനക്കാരന്റെ മനസ് കവരുമെന്ന് നിസ്സംശയം പറയാൻ കഴിയും. ഗ്രാമഭംഗിയും പ്രാദേശിക ഭാഷാ സമ്പുഷ്ടതയും നിറഞ്ഞു നിൽക്കുന്ന ഈ കഥകൾ അതു കൊണ്ട് തന്നെ വേറിട്ട് നിൽക്കുന്നു.
-സുകുമാരൻ പെരിയച്ചൂർ

3 reviews for Pachappoika

  1. 5 out of 5

    Vijeesh VK

    Nice short stories

  2. 5 out of 5

    Firose Khan (verified owner)

    വി കെ യിൽ നിന്നും രയീശനിൽ എത്തിയപ്പോഴേക്കും, ആ ഗ്രാമ ഭംഗിയുടെ ചാരുത മുഴുവൻ ആവാഹിച്ച പോലെ….!

    ഓരോ കഥകളിലൂടെയും എഴുത്തുകാരൻ ഗൃഹാതുരത്വം എന്ന വികാരത്തിന് പുതിയമാനങ്ങൾ നൽകിതരുന്ന പോലെ …! പഴമയുടെ ആ മനോഹര വഴികളിലൂടെ നമ്മളെ കൈ പിടിച്ചു നടത്തുമ്പോഴും, ഒന്നിലും ഒരു ഒരല്പം പോലും സംശയം ബാക്കി വെയ്ക്കാൻ ഇട വരാത്ത രീതിയിൽ നൽകിക്കൊണ്ടിരുന്ന കഥാകൃത്തിന്റെ വിവരണം തീർത്തും ശ്ലാഘനീയം തന്നെ..

    വായന നിർത്തി വെളിയിൽ വരുമ്പോഴേക്കും, പാച്ചപ്പോയ്ക എന്ന ആ ചെറു ഗ്രാമത്തിൽ നിന്ന് എന്റെ യാത്ര ആരംഭിച്ചിരുന്നു .. ആരെയൊക്കെയോ വീണ്ടും കണ്ടുമുട്ടാൻ ..!!!

    “തലമ്മ കഴിഞ്ഞു ഇനി ഇപ്പോ ഒറ്റ, ഉളുപ്പി, തൊടക്കടി, കാലോണ്ടടി, തൊഴുതടി എന്നിങ്ങനെ പോകണം….!!!”

  3. 5 out of 5

    Vijeesh VK

    Best short stories


Add a review

1 of 5 stars 2 of 5 stars 3 of 5 stars 4 of 5 stars 5 of 5 stars