Pennu Poothappol
₹200.00
Rema Cheppu
- Description
- Reviews (0)
Description
Description
ധാർമ്മികരോഷം ഉദ്വമിപ്പിക്കുന്ന ശക്തമായ ചില കവിതകൾ വായിക്കുക വഴിയാണ് രമ ചെപ്പ് എന്റെ ശ്രദ്ധയിലേക്ക് വരുന്നത്. അബോധപൂർവ്വമായിത്തന്നെ വൃത്തബോധവും ആന്തരികസംഗീതവും സൂക്ഷിക്കുന്നവയായിരുന്നു ആ കവിതകൾ എന്നത് എനിക്ക് വളരെ ആഹ്ലാദം തന്നു. രമയുടെ കവിതകളിൽ കവിയുടെ ഭാഷാസൂക്ഷ്മതയും പദബോധവും സന്നിഹിതമാണ്. സാമൂഹ്യവിമർശന കവിതകളിൽ എത്രത്തോളം ഉശിരുണ്ടോ അതേ അളവിൽ തന്നെ മൃദുത്വവും വാത്സല്യവും ഉണ്ട് രമയുടെ കുട്ടിക്കവിതകളിൽ. രമ രചിച്ച നിരവധി ഗാനങ്ങളും കവിതകളും പ്രഗത്ഭരായ ഗായകരും വാദ്യകലാകാരന്മാരും ചേർന്ന് തയ്യാറാക്കിയ, ശ്രോതാക്കൾ ഇഷ്ടപ്പെടുന്ന
ഒന്നാന്തരം സംഗീതശിൽപ്പങ്ങൾ ആയിട്ടുണ്ട്.
പദ്യവും ഗദ്യവും രൂക്ഷമായ വിഷയങ്ങളും അങ്ങേയറ്റം മൃദുവായ വിഷയങ്ങളും മാറി മാറി ഒഴുക്കോടെ ഭദ്രമായി കൈകാര്യം ചെയ്യുന്നു രമ. മൗലികതയാണ് രമയെ കാവ്യലോകത്ത് വേറിട്ടവൾ ആക്കുന്നത്.
സി. ആർ. പരമേശ്വരൻ
Reviews
There are no reviews yet.