- Description
- Reviews (0)
Description
Description
കപടവാങ്മയത്തിന്റെ ദുരൂഹഭാണ്ഡങ്ങൾ കുത്തിത്തിരുകാത്ത, മാനുഷികതയുടെ പ്രസാദാത്മകത തുളുമ്പുന്ന നല്ല രചനകൾ വായിക്കാൻ തന്നതിന് നന്ദി. വായനയുടെ ചരിത്രസ്ഥലങ്ങളിൽ പ്രവാസാനുഭവങ്ങൾ കൂട്ടിയിണക്കിയ വിലപ്പെട്ട ദൃശ്യങ്ങൾ സ്ഫടികജലത്തിലെ പവിഴക്കല്ലുകളെന്ന പോൽ കാണിച്ചുതരാൻ ബീനറോയ് നിരന്തരം ശ്രമിക്കുന്നു. വിശ്വസാഹിത്യത്തിന് മറക്കാനാവാത്ത ദസ്തയേവ്‌സ്‌കിയെ അനുസ്മരിക്കുമ്പോൾ സുഗന്ധദീപം പോലെ ഒരജ്ഞാത രാസപ്രകാശം എന്റെ ഉള്ളിൽ നിറയുന്നു. ഓർമ്മകളിൽ മുഴുകി ഞാൻ മൗനിയാകുന്നു.
പി. കെ. ഗോപി
കാവ്യാത്മക സർഗവൈഭവം കൈമുതലായുള്ള ഒരു കവയിത്രിയുടെ ശ്രദ്ധേയമായ രചനകൾ. പുതുമയിൽ പുതുമ തേടുന്ന ആവിഷ്‌കാരചാതുരി അനുവാചകർക്ക് നവ്യാനുഭവമാകും.
Reviews
There are no reviews yet.