Vadakke Malabarile Theeyyar Paithrukavum Prathapavum

290.00

K. V. Babu

Description

കെ.വി.ബാബു എഴുതിയ ‘വടക്കേ മലബാറിലെ തീയ്യർ പൈതൃകവും പ്രതാപവും’ എന്ന പുസ്തകം വളരെ ആഴത്തിൽ പഠിച്ച ഒരു വിഷയാവതരണം നൽകുന്നു.
ഞാൻ കൂത്തുപറമ്പിൽ ട്രെയിനിംഗിൽ ഇരുന്നപ്പോഴും തലശ്ശേരി ഏ.എസ്.പി, കണ്ണൂർ എസ്.പി, കണ്ണൂർ ഡി.ഐ.ജി എന്നീ തസ്തികകളിൽ ഇരുന്നപ്പോഴും തീയ്യസമൂഹത്തെ ആഴത്തിൽ പഠിക്കുകയുണ്ടായി. തീയ്യരുടെ ഐതിഹ്യങ്ങളും ശേഖരിച്ച് ഇൻസ്‌പെക്ഷൻ റിപ്പോർട്ടിൽ ചേർത്തു. മടപ്പുരകളിൽ പോയി പ്രസംഗിക്കുകയും ചെയ്തിട്ടുണ്ട്. എനിക്കും തീയ്യർ വളരെ ഇഷ്ടപ്പെട്ട സമൂഹമായിരുന്നു. തെയ്യത്തെപ്പറ്റി കാലിഫോർണിയയിൽ ഒരു പി.എച്ച്.ഡി. തീസിസ് എഴുതിക്കാൻ സഹായിച്ചു. സ്വന്തം വിശ്വാസത്തിന് വേണ്ടി ജീവൻ ത്യജിക്കാൻ തയ്യാറായ ഒരു ജനത. എല്ലാ രാഷ്ട്രീയപാർട്ടികളും അവരെ ചാവേറുകളാക്കിയിട്ടുണ്ട്. പോലീസ് ജീവിതത്തിലെ രണ്ട് ലാത്തിച്ചാർജ്ജുകളിലും, വെടിവെയ്പ്പിലും ഞാൻ കണ്ടത് മലബാറിലെ മുസ്‌ലിംങ്ങളും തീയ്യരും വീറോടെ, കൂറോടെ, നമ്മെ പൊതിഞ്ഞ് കല്ലേറ് ഏറ്റുവാങ്ങി നമ്മെ രക്ഷിക്കുന്നതാണ്. ഇത് എന്നെ അമ്പരപ്പിക്കുകയുണ്ടായി.

– ഡോ. അലക്‌സാണ്ടർ ജേക്കബ് IPS

വടക്കേമലബാറിന്റെ ചരിത്ര-സാമൂഹ്യശാസ്ത്ര നേർക്കാഴ്ച്ചകളുടെ സത്യസന്ധമായ വിവരണം.

ഉള്ളടക്കം: തീയ്യർ ഉല്പത്തിപുരാണം, തീയ്യർ ചരിത്രദൃഷ്ടിയിൽ, തെയ്യവും തീയ്യനും, പുരാതനഗ്രീക്ക് ബന്ധങ്ങളും തീയ്യരും
ഈഴവർ ഉല്പത്തിപുരാണവും ചരിത്രവും, തീയ്യർ ബ്രിട്ടീഷ് ഭരണത്തിൻകീഴിൽ, തീയ്യരും ഈഴവരും
തീയ്യ-നായർ ബന്ധങ്ങൾ, തീയ്യർ ആധുനീക കാലഘട്ടത്തിൽ

Reviews

There are no reviews yet.


Be the first to review “Vadakke Malabarile Theeyyar Paithrukavum Prathapavum”

1 of 5 stars 2 of 5 stars 3 of 5 stars 4 of 5 stars 5 of 5 stars