Enne Kollan Varunnavarodu

170.00

Jenu Mookuthala

Description

ഒതുക്കമുള്ള ആഖ്യാനം, ലാളിത്യവും ലാവണ്യവുമുള്ള ഭാഷ, ജീവിതത്തോടുള്ള പ്രണയം, പ്രത്യാശാപൂർണ്ണമായ ജീവിതപ്രതിബദ്ധത, ധീരമായ സാമൂഹികനിലപാടുകൾ എന്നിവകൊണ്ട് മലയാളകവിതയിൽ സ്വന്തം അടയാളം പതിപ്പിയ്ക്കാൻ കഴിഞ്ഞ കവിയാണ് ജെനു മൂക്കുതല. കാൽനൂറ്റാണ്ടിലേറെക്കാലമായി വളരെ സജീവമായ ഗ്രന്ഥശാലാപ്രവർത്തനങ്ങളിലൂടെ എഴുത്തിന്റെയും വായനയുടെയും സക്രിയമായ സാംസ്‌കാരിക രാഷ്ട്രീയം ഗ്രാമതലത്തിൽ നിലനിർത്തിപ്പോരുന്ന ഒരു ആക്ടിവിസ്റ്റുകൂടിയാണ് ജെനു. സഹോദരതുല്യനായ ഈ പ്രിയസ്‌നേഹിതനും ഈ കാവ്യസമാഹാരത്തിനും നന്മകൾ മാത്രം ആശംസിക്കുന്നു.
-ആലങ്കോട് ലീലാകൃഷ്ണൻ

ഒരേസമയം സാമൂഹ്യാനുഭവങ്ങളും വ്യക്തിപരമായ അനുഭവങ്ങളും ചേർന്നതാണ് ജെനു മൂക്കുതലയുടെ കവിതാലോകം. വർത്തമാനത്തിൽനിന്ന് ഭൂതകാലത്തേക്കുള്ള സർപ്പിളസഞ്ചാരം. ഓർമ്മകളാൽ ചുറ്റിപ്പിണഞ്ഞുകിടക്കുന്ന ഭൂതകാലം. ഓർമ്മകളുടെ മൂർത്തവും അമൂർത്തവുമായ വിതാനങ്ങൾ, നാടോടിത്തം തുളുമ്പുന്ന ഭാഷയും ഭാവനയും, ഫ്യൂഡൽ കാലഘട്ടത്തിലെ അരികുവൽക്കരിക്കപ്പെട്ടവരുടെ തേങ്ങലും ഏകാകിയുടെ ഗൃഹാതുരത്വം നിറഞ്ഞ ജൈവികതയും സ്വത്വവും എല്ലാം ജെനുവിന്റെ കവിതകളിൽ നിറഞ്ഞു നിൽക്കുന്നു.
-പി. സുരേന്ദ്രൻ

Reviews

There are no reviews yet.


Be the first to review “Enne Kollan Varunnavarodu”

1 of 5 stars 2 of 5 stars 3 of 5 stars 4 of 5 stars 5 of 5 stars