Description

ഏകാന്തതയിലെ മൗനത്തിലിരിക്കവേ, കവിത തനിക്കെന്താണെന്നും ഈ കവി അന്വേഷിക്കുന്നുണ്ട്. പകലെന്നോ, രാവെന്നോ നോക്കാതെ കനിവായ് കിനിഞ്ഞു വരുന്നതാണ് തനിക്ക് കവിതയെന്നാണ് വിനയചന്ദ്രൻ പറയുന്നത്. മുൻഗാമികളായ കവികളെ അംഗീകരിച്ചുകൊണ്ട്, കവിതയുടെ പാരമ്പര്യത്തെ താൻ മാനിക്കുന്നുവെന്ന് പറയുമ്പോൾത്തന്നെ, അവരുടെ കാവ്യരീതിയിൽനിന്നും, ശൈലിയിൽ നിന്നും വേർപിരിയാൻ വിനയചന്ദ്രൻ വൈമുഖ്യം കാട്ടുന്നതേയില്ല. അവിടെയാണ് വിനയചന്ദ്രൻ എന്ന കവി സ്വകീയമായൊരു കാവ്യഭാഷയ്ക്കും അഭിവ്യക്തിക്കും ഉടമയാകുന്നത്.
-സി. എം. രാജൻ

ചരിത്രത്തേയും വർത്തമാനത്തേയും ഇഴചേർത്ത് സമത്വസുന്ദരമായ ഭാവിയിലേക്കുള്ള സ്വപ്‌നങ്ങൾ നെയ്യുന്ന ഈ കവിതകൾ മാനവസ്‌നേഹസംഗീതമായും അധിനിവേശ പ്രതിരോധസന്ദേശമായും അതിജീവനത്തിനായുള്ള സാമൂഹികവും പാരിസ്ഥിതികവുമായ അവബോധസ്വരമായും മനുഷ്യപ്പറ്റോടെ നമ്മോട് സൗമ്യവും ധീരവുമായി സംസാരിക്കുന്നു.
-ദിവാകരൻ വിഷ്ണുമംഗലം

Reviews

There are no reviews yet.


Be the first to review “Sakshyangal”

1 of 5 stars 2 of 5 stars 3 of 5 stars 4 of 5 stars 5 of 5 stars