

Bahrainile Kakkakal
0 out of 5
₹200.00
Shihabudheen Poythumkadavu
- Description
- Reviews (0)
Description
Description
കാലമാപിനിയാണ് ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന്റെ തൂലിക. കാല ദേശങ്ങൾ കടന്ന് അദ്ദേഹത്തിന്റെ കഥകൾ സഞ്ചരിയ്ക്കുന്നു. ദൈവത്താൽ മാറ്റിനിർത്തപ്പെട്ട ഗതികിട്ടാത്ത മനുഷ്യരുടെ ദൈന്യതയും വ്യഥകളുമാണ് ആ കഥകൾ നിറയെ. ജീവിതത്തിന്റെ പൊള്ളലുകളിൽ നർമ്മത്തിന്റെ തലോടലുകളാൽ പങ്കു വെയ്ക്കപ്പെടുന്ന ദാർശനിക സുഖം ഈ സമാഹാരത്തിലെ കഥകളെ വ്യത്യസ്തവും അനശ്വരവുമാക്കുന്നു. ശീതക്കാറ്റിൽ ചൂളിച്ചുരുങ്ങി, കടലിലെ കുറ്റികളിന്മേൽ ജീവനുവേണ്ടി അള്ളിപ്പിടിച്ചു വിറയ്ക്കുന്ന ബഹ്‌റിനിലെ കാക്കകളുടെയുള്ളിലും ലോകത്തിലെ മുഴുവൻ ബഹിഷ്‌കൃതരുടേയും അനാഥരുടേയും ചകിതമായ ആത്മാക്കൾ കുടിപാർക്കുന്നുണ്ട്.
-എസ്.എൻ.റോയ്
Reviews
There are no reviews yet.