

Sangadadweep
0 out of 5
₹200.00
Amal Fermis
- Description
- Reviews (0)
Description
Description
ഇത് സങ്കടങ്ങളുടെ ദ്വീപാണ്. നിങ്ങൾക്ക് അപരിചിതമായ മണൽവേവുകളുടെ തീരം. ലോകത്തിലെ ദരിദ്ര രാജ്യങ്ങളിലെ മനുഷ്യരുടെ നൂറായിരം നോവുകൾ പേറി കുതിക്കുന്നൊരു തീവണ്ടി. കൺമുന്നിൽ ചിതറി വീഴുന്ന ജീവനുകൾ നേർക്കുനേർ കാണേണ്ടി വരുന്ന ‘ലോക്കോ പൈലറ്റിന്റെ’ ഭൂമിയോളം കനമുള്ള മനസ്സ്, ഒന്നു ഓർത്തു നോക്കൂ. ‘വിത്തുകൾ മുള പൊട്ടുന്ന ഇടങ്ങളിലെ’ കുഞ്ഞുകരച്ചിലുകൾ കേട്ടു നോക്കൂ. മരണത്തിലേക്ക്, നടന്നടുക്കുന്നവന്റെ ഭീകരമായ ഏകാന്തതയെക്കുറിച്ച്, ‘അപൂർണവിരാമങ്ങളെ’ക്കുറിച്ച് ചിന്തിച്ച് നോക്കൂ. നിങ്ങളുടെ വിചാരങ്ങളിൽ നനവ് പടരുന്നുവെങ്കിൽ ഈ പുസ്തകം വായിക്കാം.
ഇതു മനസ്സു നിറയേ കഥകളുള്ള ഒരു എഴുത്തുകാരിയുടെ സ്വയം കണ്ടെത്തലുകളാണ്. ഒരു മണൽക്കാറ്റിൽ അവ്യക്തമായിപ്പോകുന്ന സങ്കടദ്വീപല്ല, പുതിയ കഥാസഞ്ചാരങ്ങളിലേക്കുള്ള പ്രവേശികയാണ് അമലിനീ കന്നിപ്പുസ്തകം.
– ഷീലാ ടോമി
Reviews
There are no reviews yet.