Description

ഉള്ളിൽ വെളിച്ചമുണ്ടെങ്കിൽ അവിടെ മഹത്തായ ആശയങ്ങൾ മുളപൊട്ടും. അത്തരക്കാർക്ക് സമാനമനസ്‌കരെ ആകർഷിക്കാനാവും. അവരുടെ കൂട്ടായ്മയ്ക്ക് സമൂഹത്തിൽ അത്ഭുതകരമായ പരിവർത്തനങ്ങൾ ഉണ്ടാക്കാനും കഴിയും. സഹപാഠികളുടെ നേതാവും മാതൃകയുമായി നാടിനെ നന്മയിലേക്കു നയിക്കുന്ന നാരായണൻകുട്ടിയുടെ കഥയാണ് ഏലമുല്ല.
അറിയാൻ പഠിക്കുക, ചെയ്യാൻ പഠിക്കുക, സഹജീവനത്തിന് പഠിക്കുക, ആയിത്തീരാൻ പഠിക്കുക-ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട വിദ്യാഭ്യാസത്തിന്റെ നാലു തൂണുകളാണിവ. കേവലസിദ്ധാന്തമെന്നതിലപ്പുറം ഇതൊക്കെ സാധ്യമാണെന്ന് നാരായണൻ കുട്ടിയുടെ ജീവിതം സാക്ഷ്യപ്പെടുത്തുന്നു.
വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്തകം.

Reviews

There are no reviews yet.


Be the first to review “Ela Mulla”

1 of 5 stars 2 of 5 stars 3 of 5 stars 4 of 5 stars 5 of 5 stars