- Description
- Reviews (0)
Description
Description
ജീവിതം ഒരു യാത്രയാണെന്നു പറയുന്നത് പഴയൊരു സങ്കല്പനത്തിന്റെ ഓർമ്മയാലാണ്. എങ്കിലും യാത്രകൾ എക്കാലത്തും മനുഷ്യനെ
ആന്തരികമായും ബാഹ്യമായും സർഗ്ഗാത്മകമായി സ്വാധീനിക്കുന്നു. കാലപ്രവാഹത്തെ സാഹിത്യത്തോടു ബന്ധപ്പെടുത്തുമ്പോൾ
ജലത്തെയാണ് ആധാരമാക്കുന്നത്. ഒഴുകുന്ന ജലം കാലത്തിന്റെ ചലനോർജ്ജത്തെയും, നിശ്ചലമായ ജലം കാലത്തിന്റെ ഖരരൂപാവസ്ഥയെയും പ്രതിഫലിപ്പിക്കുന്നുവെന്ന് കഴിഞ്ഞ ഒരുപാട് വർഷങ്ങളിൽ കലാസൃഷ്ടികൾ നമ്മോടു പറഞ്ഞിട്ടുണ്ട്.
തമിഴകത്തിന്റെ സാംസ്‌കാരികാധാരമായ അഥവാ അതിന്റെ ഉർവ്വരബിംബമായ കാവേരിനദിയെ സ്‌ത്രൈണസ്ത്തയോടു സമന്വയിപ്പിച്ചുകൊണ്ട് ജീവിതത്തിന്റെ ഒരു സവിശേഷദിശ വെളിപ്പെടുത്തുന്ന സാഹിത്യാനുഭവമാണ് പി.സുരേന്ദ്രന്റെ ‘കാവേരിയുടെ പുരുഷൻ’ നൽകുന്നത്.
Reviews
There are no reviews yet.