Description

ഹാരിസിന്റെ കവിതകൾ പുതിയ ചില സാധ്യതകൾ എഴുതുന്നുണ്ട്. ഭാഷ നേർത്തതാണ്. ജൈവികതയുടെ പുതിയ ലോകം ആ കവിതകൾ തുറന്നിടുന്നുണ്ട്. ആയിരമായിരം കവിതകൾക്കിടയിലും ആ സ്വരം തെളിയുന്നുണ്ട്. വ്യത്യാസം എഴുതുന്നതിന്റെ ശക്തമായ തുടക്കം ഈ കവിതകളിലുണ്ട്. പുതുകവിതയിൽ പുതിയ ഒരു കാല്പനികത സൃഷ്ടിക്കുന്നുണ്ട്. ഗൃഹാതുരത്വം, പ്രകൃതിസ്‌നേഹം, പ്രണയം, പ്രവാസം, സഹജീവിസ്‌നേഹം എന്നീ പ്രമേയങ്ങളാൽ നിബിഡമാണ് ഹാരിസിന്റെ കവിതകൾ. സമകാലികരായ ചെറുപ്പക്കാരായ കവികളിൽ അങ്ങനെ കാണാത്ത ഭാഷാബോധവും ഈ കവിക്കുണ്ട്. ഭാഷയാണല്ലോ കവിത.
-എസ്. ജോസഫ്‌

2 reviews for Puzhavith

  1. 5 out of 5

    Suresh Nair

    തികച്ചും വ്യത്യസ്‌തമായ കവിതകൾ. അതീവ ഹൃദ്യമായ ഭാഷ. പ്രണയം, പ്രവാസം പ്രകൃതി, സഹജീവി സ്നേഹം, കരുണ അങ്ങനെ വൈവിധ്യമാർന്ന വിഷയങ്ങൾ. ഒത്തിരി ഇഷ്ടമായ കവിതാ സമാഹാരം

  2. 5 out of 5

    Prince Peter

    ഒറ്റവാക്കിൽ പറഞ്ഞാൽ നമ്മളുടേതെന്ന് തോന്നിക്കുന്ന അനുഭവങ്ങളും പരിസരങ്ങളും പ്രണയങ്ങളുമൊക്കെ നിറഞ്ഞ പുസ്തകം. ലളിതമായ , എന്നാൽ പുതിയ ഭാഷ. കവിതകളുടെ അവസാനമാണ് ഏറെ ഹൃദ്യം.


Add a review

1 of 5 stars 2 of 5 stars 3 of 5 stars 4 of 5 stars 5 of 5 stars