Description

സങ്കടലോകങ്ങളെ പിന്തുടരാൻ ഇഷ്ടപ്പെടുന്ന കഥാഭാവനയാണ് വെള്ളിയോടന്റേത്. വാർധക്യം, രോഗം, പ്രേമശൂന്യത, അനപത്യത, സ്ത്രീ നേരിടുന്ന പീഡകൾ തുടങ്ങിയ വ്യസനങ്ങളിലൂടെ കടന്ന് പോകുന്ന മനുഷ്യരെ പിന്തുടരുന്നവയാണ് ‘ബർസഖി’ലെ കഥകൾ. ആ സങ്കടലോകാനുഭവങ്ങൾ വിവരിക്കുക മാത്രമല്ല അവയ്ക്ക് പിന്നിലെ കാരണങ്ങൾ ചൂണ്ടിക്കാട്ടാനും ഈ കഥകൾ ശ്രമിക്കുന്നുണ്ട്.
സ്വതന്ത്രമായ സാമൂഹികബോധവും ജനാധിപത്യപരമായ ലിംഗബോധവും പുലർത്തുന്ന കഥകളാണ് ഈ സമാഹാരത്തിലുള്ളത്. യുക്തിബോധമില്ലാത്ത മതാന്ധതയേയും വിശ്വാസാന്ധതയേയും കുറിച്ചുള്ള ധീരമായ വിമർശനം ഈ എഴുത്തുകാരന്റെ സ്വതന്ത്രമായ ലോകവീക്ഷണത്തെപ്പറ്റി ആലോചിക്കാൻ വായനക്കാരെ നിർബന്ധിതരാക്കും.

-പി.കെ.രാജശേഖരൻ

Reviews

There are no reviews yet.


Be the first to review “Barzaq”

1 of 5 stars 2 of 5 stars 3 of 5 stars 4 of 5 stars 5 of 5 stars