- Description
- Reviews (0)
Description
Description
മൗലികവും നവീനവുമായ കാവ്യശില്പം, അടിതെളിഞ്ഞ ജീവിതഭാഷ, വിട്ടുവീഴ്ചയില്ലാത്ത പുരോഗമന തൃഷ്ണ, കാർക്കശ്യമുള്ള നിലപാടുകൾ എന്നിവകൊണ്ട് മലയാളത്തിലെ പുതിയ കവിതയാൽ സ്വന്തമായ ഇരിപ്പിടം നേടിയെടുക്കാൻ പ്രാപ്തനാണ് ഈ കവി.
-ആലങ്കോട് ലീലാകൃഷ്ണൻ
ഒരു എഴുത്തുകാരന്റെ സൃഷ്ടികളിലെ പ്രമേയവൈവിദ്ധ്യം സാഹിത്യസംബന്ധിയായ കാര്യം മാത്രമല്ല. മനസ്സിന്റെ വിവിധ ദിശകളിലേക്കുള്ള വാതായനങ്ങളുടെ അടയാളങ്ങളുമാണ്. അങ്ങനെനോക്കുമ്പോൾ, തുറസ്സുകൾ ഏറെയുള്ള സർഗ്ഗാത്മകതയുടെ ചാരുരൂപങ്ങളാണ് എം.ഒ. രഘുനാഥിന്റെ കവിതകൾ.
-കെ.പി. രാമനുണ്ണി
ജീവിതത്തിന്റെ കടൽ, കവിതയുടെ മഷിപ്പാത്രമായി മാറിയ രചനകൾ. ഉൽക്കണ്ഠകളും വേവലാതികളും താക്കീതുകളും വന്നുനിറയുന്ന ഈ കവിതകൾ നമ്മുടെ ജീവിതത്തെ വിചാരണ ചെയ്യുന്നു. ഒപ്പം, അനുഭവങ്ങളോട് ഏറെ സത്യസന്ധമായി നിൽക്കുകയും ചെയ്യുന്നു.
-ഡോ. സി രാവുണ്ണി
പഴയ വരികൾക്കിടയിൽ നിന്നും പുതിയ തലമുറയെ എഴുത്തിനിരുത്തുകയാണ് രഘുനാഥ്. കവിതയെ സ്വയവും മറ്റുള്ളവരെയും പുതുക്കി പണിയാനാണു നിരന്തരം ശ്രമിക്കുന്നത്. കാവ്യ ഭാഷയോടൊപ്പം ജീവിതവും തിരുത്തുകയാണ് കവി ഉദ്ദേശിക്കുന്നത്. വരണ്ടുണങ്ങിയ ഭൂമിക്കു പകരം പച്ചപ്പുകൾക്കു വേണ്ടിയാണ് കവി കാത്തിരിക്കുന്നത്. വെറുപ്പിന് പകരം സ്‌നേഹസൗഹൃദങ്ങളുടെ പച്ചപ്പാണ് അത്.
-ഡോ. പി കെ പോക്കർ
മഹാവിപത്തിലും കെടുതിയിലും മറവിയിലും മുങ്ങിപ്പോയ മനുഷ്യപക്ഷത്തിന്റെ, സ്‌നേഹപക്ഷത്തിന്റെ മിടിപ്പുകളെ തിരിച്ചുപിടിക്കാനുള്ള ഒരു മനുഷ്യസ്‌നേഹിയായ കവിയുടെ ഇടപെടലുകളാണ് എം.ഒ. രഘുനാഥിന്റെ കവിതകൾ. ശക്തവും തീവ്രവും ഒപ്പംതന്നെ ഭദ്രമായ രാഷ്ട്രീയനിലപാടും ഈ കവിതകളെ വേറിട്ടുനിർത്തുന്നു. കാലം കാത്തിരുന്ന കവിതകൾ…
-പവിത്രൻ തീക്കുനി
Reviews
There are no reviews yet.