Description

ചികിത്സിക്കപ്പെടുന്നവന്റെ മനസ്സും സാമൂഹ്യ പശ്ചാത്തലവും രോഗം അയാളിലുണ്ടാക്കിയ ആഘാതങ്ങളും തിരിച്ചറിഞ്ഞ് ആർദ്രതയോടെ, തന്മയീഭാവത്തോടെ ചികിത്സയിൽ സർഗ്ഗാത്മകമായി ഇടപെടാൻ സാഹിത്യ പരിചയം ഡോക്ടറെ സഹായിക്കും. വൈദ്യ മാനവികത പ്രധാന വിഷയമായ സുപ്രധാന കൃതികളിലൂടെയും അനുഭവങ്ങളിലൂടെയും നടത്തുന്ന മാനസിക സഞ്ചാരം ‘ആത്മവത്’ എന്ന ഗ്രന്ഥത്തെ സാർത്ഥകമാക്കുന്നു.
-ഖദീജ മുംതാസ്

വൈദ്യം വളരെ വിശുദ്ധമായ ഒരു തൊഴിലാണ്. അഴലടരുകളുടെ അടിയിലെങ്ങോ മൂടിപ്പോയ ഭൂതകാലത്തിലെ മധുരസ്മരണകളെ തൊട്ടുണർത്താനും പ്രതീക്ഷകളെ താലോലിക്കാനും ഒരു സഹജീവിക്ക് തുണയാകാൻ കഴിയുന്ന അസുലഭ അവസരം. രോഗം ചൂഴ്ന്നുനിൽക്കുന്ന ശരീരത്തെയും മനസ്സിനെയും തിരിച്ച് ആരോഗ്യത്തിന്റെ പരിസരത്തേക്ക് പതിയെ കൈ പിടിച്ചു നടത്തുന്ന വളരെ വിലപ്പെട്ട ഒരു സേവന പ്രവൃത്തി. കാരുണ്യം പുരണ്ട കൈകൾ കൊണ്ടാവുമ്പോഴാണ് അതിന് അതിന്റേതായ ഔന്നത്യം ലഭിക്കുന്നത്. ആ കാരുണ്യത്തിന്റെ വിത്തുകളെ വിളയിച്ചെടുക്കാൻ സഹായിക്കുന്ന മഹാചൈതന്യം തന്നെയാവേണ്ടതുണ്ട് കല.

Reviews

There are no reviews yet.


Be the first to review “Aathmavat”

1 of 5 stars 2 of 5 stars 3 of 5 stars 4 of 5 stars 5 of 5 stars