Author - Kairali Books

ഉയിരറിവ്

നിഗൂഡതകളുടെ ഒരു വലിയ കലവറ തന്നെയുണ്ട് വൈദ്യത്തിന്റെ പിന്നണിയിൽ.അതിന്റെ ചരിത്രത്തിലേക്കും വർത്തമാനത്തിലേക്കും മാറി മാറി സഞ്ചരിച്ചുകൊണ്ടുള്ള ഒരു അസാധാരണ അന്വേഷണത്തിന്റെ കഥയാണിത്.രണ്ട് വ്യത്യസ്ത കഥാപരിസരങ്ങളിലൂടെ സഞ്ചരിച്ച് ഉദ്വേഗജനകമായ ചില കഥാസന്ദർഭങ്ങളുടെ സമാനതയിലും കരുത്തിലും ഇഴചേർന്ന് ആരോഗ്യത്തിന്റെ വിശുദ്ധപുസ്തകമായി പരിണമിക്കുന്ന ഒരു അപൂർവ്വ നോവൽ https://kairalibooks.com/product/uyirarivu/

Read more...

കട്ടിലുകൾക്കിടയിൽ ഒരു ഭൂഖണ്ഡം

തനിക്കും തന്റെ ജീവിതത്തിനുമിടയിലെ സങ്കീർണ്ണവ്യവഹാരം എന്ത് എന്ന അന്വേഷണമാണ് ശിവപ്രസാദിന് കവിത. അയാളുടെ ഭൂമിയും ലോകവും അവിടെയാണ്.താൻ എന്ന ഭാവത്തിൽ നിന്നും താൻ എന്ന പ്രത്യക്ഷത്തിലെത്താനുള്ള യാത്രയിൽ താണ്ടിടേണ്ട ആ പ്രപഞ്ചത്തിലെ ഓരോ ധൂളിയും അയാൾ പരിശോധിക്കുന്നു. https://kairalibooks.com/product/kattilukalkkidayil-oru-bhookhandam/

Read more...

റിഫ്ലക്ഷൻ ഓഫ് മൈ ലൈഫ്

വിദൂരമായ,കയ്പുറ്റ, തന്റെ ബാല്യവും പിന്നീട് താണ്ടിയ വഴികളും പദ്മനാഭൻ ഓർമ്മിച്ചെടുക്കുന്നത് പുതിയ കാലത്തു നിന്നാണ്.മൂല്യവത്തായ ഒട്ടേറെ പാഠങ്ങൾ പത്മനാഭന്റെ ജീവിതത്തിൽനിന്ന് വായിച്ചറിയാനാകും.ഇപ്പോൾ പങ്കിടുന്ന പ്രസാദാത്മകത ഒരുപാട് തിക്തതകൾ ഏറ്റുവാങ്ങിയതിന് ശേഷമാണ്. കയ്പ് എങ്ങനെ മധുരമായി മാറുന്നുവെന്ന് ഈ സ്‌മൃതിചിത്രങ്ങളിലൂടെ കടന്നുപോകുമ്പോൾ നാം അറിയുന്നു https://kairalibooks.com/product/reflection-of-my-life/

Read more...

ബോഡിoഗ് പാസ്

മലയാളിയുടെ പ്രവാസത്തിലെ ഒരു പ്രധാന ഭൂമികയാണ് മലേഷ്യ. മറ്റു പല ദേശങ്ങളിലും എത്തിപ്പെടുന്നതിനു മുൻപേ നമ്മൾ പോയത് മലേഷ്യയിലേക്കാണ്.ആ പ്രവാസത്തിൽ ഓരോ മനുഷ്യരും എത്രയോ അധികം വ്യത്യസ്തമായ അനുഭവങ്ങളിലൂടെയെല്ലാം കടന്നുപോയിരിക്കാം.അതൊന്നും രേഖപ്പെടുത്താതെ പോയി എന്ന ഖേദകരമായ വിടവിനെയാണ് ആത്മേശൻ പച്ചാട്ട് "ബോഡിoഗ് പാസ് എന്ന പുസ്തകത്തിലൂടെ നികത്തുന്നത് . മലേഷ്യ...

Read more...

ആര്യശൂരന്റെ ജാതകമാല

ആര്യശൂരന്റെ ജാതകമാല ബുദ്ധന്റെ പൂർവ്വജന്മങ്ങളിലെ മുപ്പത്തിനാല് സ്വതന്ത്ര കഥകളുടെ സമാഹാരമാണ്.ലോകജീവിതത്തെ ഉത്തമമാർഗ്ഗത്തിലേക്ക് കൊണ്ടുവരുന്നതിന് ബുദ്ധ ദർശനം എല്ലാവരും മനസ്സിലാക്കട്ടെ.സ്വാർഥകളിൽ നിന്നും നാനാതരം ദുഖങ്ങളിൽ നിന്നും മനുഷ്യർ മുക്തരാകട്ടെ എന്ന ഉദ്ദേശത്തോടെയാണ് ആര്യശൂരന്റെ ജാതകമാലക്ക് രൂപം നൽകിയിരിക്കുന്നത്.സമത്വം സ്നേഹം സദ്ഗുണങ്ങൾ അഹിംസ കരുണ ധർമബോധംഎന്നിവ വളർത്താനും ദുസ്വഭാവങ്ങൾ ഇല്ലാതാക്കാനുമുള്ള സന്ദേശമാണ് ഈ...

Read more...

രജതരേഖകൾ

"നല്ലൊരു കഥാകാരൻ കഥകൊണ്ട് കാലത്തെയും ജയിക്കുന്നവനത്രെ"കാഥികന്റെ കലയിൽ എം ടി ഇങ്ങനെ പറയുന്നു.നല്ല കഥയെഴുതാൻ അനുഭവങ്ങളെ അടിസ്ഥാനവിഭവമായി ഉപയോഗപ്പെടുത്തുമ്പോൾ അതിനു തീക്ഷ്ണത കൂടുമെന്നത് സ്വാഭാവികമാണ്.രജത് കുറ്റ്യാട്ടൂരും തന്റെ അനുഭവങ്ങളിൽ നിന്നും കഥ മെനഞ്ഞെടുക്കാനുള്ള പരിശ്രമമാണ് തന്റെ കഥാസമാഹാരത്തിലൂടെ നടത്തുന്നത് https://kairalibooks.com/product/rajatharekhakal/

Read more...

സതി

ശ്രീമതി. വിനീത അനിലിന്റെ സതി എന്ന നോവലിലേക്ക്, കാലഹരണപ്പെട്ട നികൃഷ്ടാചാരത്തിന്റെ ശേഷിപ്പുകൾ എന്ന മുൻവിധിയോട് ഇറങ്ങിച്ചെന്നാൽ നിരാശപ്പെടേണ്ടി വരും. കാരണം ഭൂതകാലത്തിന്റെ ഏടുകളിൽ കത്തിപ്പോയ പെൺകിനാവുകളെ ക്കുറിച്ച് മാത്രമല്ല എഴുത്തുകാരി ആകുലപ്പെടുന്നത്. വർത്തമാനകാലത്തിൽ ചിതയിലല്ലാതെ ഓരോ നിമിഷവും നീറി നീറി ഇല്ലാതാവുന്ന പെൺ ജീവനുകളെ ക്കുറിച്ച് കൂടിയാണ്.സ്ത്രീ സൗഹൃദ നിയമങ്ങളുടെ...

Read more...

തോമൻകുട്ടി എന്ന പശൂമ്പ

ഗ്രാമജീവിതത്തിന്റെ ഏറ്റവും വലിയ സവിശേഷത മനുഷ്യരുടെ ജൈവബോധമാണ്.ഗ്രാമീണർ നിഷ്‌ക്കളങ്കരായിരിക്കെ തന്നെ ചിലപ്പോളവർ ദാർശിനികരുമാവും.മനുഷ്യജീവിതദർശനങ്ങൾകസവു പോലെ തുന്നിച്ചേർത്ത കഥകളാണിവ. കഥയെന്നത് ആഖ്യാനം മാത്രമല്ല അത് ജീവിത ദർശനം കൂടിയാണ്.കഥകളെ കാലാനുവർത്തിയാക്കുന്നതും അതാണ് https://kairalibooks.com/product/thomankutty-enna-pasoomba/

Read more...

തോർന്ന മഴയുടെ തോറ്റം

ഈ കൃതിയിൽ പ്രകൃതിയുണ്ട്, മനസ്സുണ്ട്, കാലമുണ്ട്,സ്‌മൃതികളുണ്ട്.നമുക്ക് സങ്കല്പം കൊണ്ട് പോലും എത്തിച്ചേരാനാവാത്തയിടത്താണ് ചക്രവാളങ്ങൾ എന്ന അറിവിന്റെ ബൗദ്ധികതയിലേക്കൊക്കെ വരുംമുമ്പ്, ആ കവുങ്ങിനപ്പുറമാണ് ചക്രവാളം എന്ന്കരുതിയിരുന്ന അറിവില്ലായ്മയുടെ നിഷ്കളങ്ക വിശുദ്ധിയുടെ കാലമുണ്ടായിരുന്നു.ആ കാലത്തേക്കുള്ള ഒരു തീർത്ഥയാത്രയാണ് ഈ കൃതിയുടെ വായന. https://kairalibooks.com/product/thornna-mazhayude-thottam/

Read more...
× How can I help you?