Blog

ഓരോ ജീവനും വിലപ്പെട്ടതാണ്

ഭരണകൂടവും അവർക്കു വേണ്ടി ദാസ്യവൃത്തി ചെയ്യുന്ന ശാസ്ത്രജ്ഞന്മാരും ചേർന്ന് ഊതിക്കെടുത്തിയ ജീവിതങ്ങളുടെ നേർക്കാഴ്ചയാണ് എം.എ റഹ്മാൻ്റെ ' ഓരോ ജീവനും വിലപ്പെട്ടതാണ് ' എന്ന പുസ്തകം. കാസർകോട് ജില്ലയിലെ എൻഡോസൾഫാൻ ഇരകളുടെ ദൈന്യവും നരകയാതനകളും പച്ചയായി കാട്ടിത്തരുന്ന 63 ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. ഒരുജനതയ്ക്കു മേൽ വർഷങ്ങളോളം വിഷം...

Featured Read more...

രജതരേഖകൾ

"നല്ലൊരു കഥാകാരൻ കഥകൊണ്ട് കാലത്തെയും ജയിക്കുന്നവനത്രെ"കാഥികന്റെ കലയിൽ എം ടി ഇങ്ങനെ പറയുന്നു.നല്ല കഥയെഴുതാൻ അനുഭവങ്ങളെ അടിസ്ഥാനവിഭവമായി ഉപയോഗപ്പെടുത്തുമ്പോൾ അതിനു തീക്ഷ്ണത കൂടുമെന്നത് സ്വാഭാവികമാണ്.രജത് കുറ്റ്യാട്ടൂരും തന്റെ അനുഭവങ്ങളിൽ നിന്നും കഥ മെനഞ്ഞെടുക്കാനുള്ള പരിശ്രമമാണ് തന്റെ കഥാസമാഹാരത്തിലൂടെ നടത്തുന്നത് https://kairalibooks.com/product/rajatharekhakal/

Read more...

സതി

ശ്രീമതി. വിനീത അനിലിന്റെ സതി എന്ന നോവലിലേക്ക്, കാലഹരണപ്പെട്ട നികൃഷ്ടാചാരത്തിന്റെ ശേഷിപ്പുകൾ എന്ന മുൻവിധിയോട് ഇറങ്ങിച്ചെന്നാൽ നിരാശപ്പെടേണ്ടി വരും. കാരണം ഭൂതകാലത്തിന്റെ ഏടുകളിൽ കത്തിപ്പോയ പെൺകിനാവുകളെ ക്കുറിച്ച് മാത്രമല്ല എഴുത്തുകാരി ആകുലപ്പെടുന്നത്. വർത്തമാനകാലത്തിൽ ചിതയിലല്ലാതെ ഓരോ നിമിഷവും നീറി നീറി ഇല്ലാതാവുന്ന പെൺ ജീവനുകളെ ക്കുറിച്ച് കൂടിയാണ്.സ്ത്രീ സൗഹൃദ നിയമങ്ങളുടെ...

Read more...

തോമൻകുട്ടി എന്ന പശൂമ്പ

ഗ്രാമജീവിതത്തിന്റെ ഏറ്റവും വലിയ സവിശേഷത മനുഷ്യരുടെ ജൈവബോധമാണ്.ഗ്രാമീണർ നിഷ്‌ക്കളങ്കരായിരിക്കെ തന്നെ ചിലപ്പോളവർ ദാർശിനികരുമാവും.മനുഷ്യജീവിതദർശനങ്ങൾകസവു പോലെ തുന്നിച്ചേർത്ത കഥകളാണിവ. കഥയെന്നത് ആഖ്യാനം മാത്രമല്ല അത് ജീവിത ദർശനം കൂടിയാണ്.കഥകളെ കാലാനുവർത്തിയാക്കുന്നതും അതാണ് https://kairalibooks.com/product/thomankutty-enna-pasoomba/

Read more...

തോർന്ന മഴയുടെ തോറ്റം

ഈ കൃതിയിൽ പ്രകൃതിയുണ്ട്, മനസ്സുണ്ട്, കാലമുണ്ട്,സ്‌മൃതികളുണ്ട്.നമുക്ക് സങ്കല്പം കൊണ്ട് പോലും എത്തിച്ചേരാനാവാത്തയിടത്താണ് ചക്രവാളങ്ങൾ എന്ന അറിവിന്റെ ബൗദ്ധികതയിലേക്കൊക്കെ വരുംമുമ്പ്, ആ കവുങ്ങിനപ്പുറമാണ് ചക്രവാളം എന്ന്കരുതിയിരുന്ന അറിവില്ലായ്മയുടെ നിഷ്കളങ്ക വിശുദ്ധിയുടെ കാലമുണ്ടായിരുന്നു.ആ കാലത്തേക്കുള്ള ഒരു തീർത്ഥയാത്രയാണ് ഈ കൃതിയുടെ വായന. https://kairalibooks.com/product/thornna-mazhayude-thottam/

Read more...

ഓട്ടിസം എന്ത് എന്തുകൊണ്ട് എങ്ങനെ

ഓട്ടിസത്തെക്കുറിച്ചുള്ള അടിസ്ഥാനപരമായ അറിവകങ്ങളിലേക്ക് വെളിച്ചം വീശുന്ന ഒരു പുസ്തകം https://kairalibooks.com/product/autism-enthu-enthukond-engane/

Read more...

ദ്രാവിഡം

'ദ്രാവിഡം'. 25 അധ്യായങ്ങളടങ്ങുന്ന ഈ നോവലിൽ ഒരു ചലച്ചിത്ര ആഖ്യാനരീതിയാണ് എഴുത്തുകാരൻ സ്വീകരിച്ചിരിക്കുന്നത്. ഭൂതവും വർത്തമാനവും, മിത്തും യാഥാർത്ഥ്യവും വളരെ തന്മയത്വത്തോടെ നോവലിസ്റ്റ് സമന്വയിപ്പിച്ചിരിക്കുന്നു. https://kairalibooks.com/product/dravidam/

Read more...

പാട്ടിലാക്കിയ ജീവിതം

ശ്രീമതി രാജി തമ്പിയുടെ ആദ്യ പുസ്തകമായ "പാട്ടിലാക്കിയ ജീവിത" ത്തിൽ പാട്ടുകളുടെ ചരിത്രകാരനായ രവി മേനോന്റെ എഴുത്തു ജീവിതം വിശദമായി അടയാളപ്പെടുത്തുന്നു . പ്രശസ്ത നടൻ മധുവിൻ്റെ മകൾ ഉമ ജെ നായർ ആണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്. https://kairalibooks.com/product/pattilakkiya-jeevitham

Read more...

പാട്ടിലാക്കിയ ജീവിതം

രവി മേനോൻ എന്ന വ്യക്തിയെ ഒട്ടും അറിയാത്ത ഒരാളെ പോലും അദ്ദേഹത്തെ വളരെ അടുത്തറിയുന്ന ഒരാളാക്കി മാറ്റാൻ "പാട്ടിലാക്കിയ ജീവിതം" എന്ന പുസ്തകം കൊണ്ട് സാധിക്കും. ഒരു സാധാരണ സംഗീതാസ്വാദക ശൈലിയിൽ നിന്നും തികച്ചും വ്യത്യസ്തയോടെയാണ് രവി മേനോന്റെ സംഗീത ഭ്രാന്തിനെ നമ്മുടെ മുന്നിൽ തുറന്നു കാട്ടുന്നത് https://kairalibooks.com/product/pattilakkiya-jeevitham/

Read more...

സഞ്ജയൻ ഹാസ്യ കൃതികൾ വാല്യം( 1 -10 )

മലയാള സാഹിത്യത്തിലെ ആക്ഷേപഹാസ്യത്തിന്റെ സാമ്രാട്ട് സഞ്ജയന്റെ സമ്പൂർണ്ണ കൃതികൾ വായനക്കുള്ള സൗകര്യാർത്ഥം പത്ത് വാള്യങ്ങളിലായ്….മുഖവില: 1960 /- രൂപഓഫർ വില: 1500/- https://kairalibooks.com/product/sanjayan-hasyakrithikal-10-volumes/

Read more...
× How can I help you?