Ayussu Thinnunna Kili

190.00

Balagopalan Kanhangad

Availability: Out of stock SKU: 9789389250749

Description

വാക്കുകൾകൊണ്ട് നിറങ്ങളുണ്ടാക്കി ആ നിറങ്ങൾ കൊണ്ട് കാവ്യരചന നടത്തിയാൽ എങ്ങനെയിരിക്കും? വാൻഗോഗും പിക്കാസോയുമൊക്കെ വാക്കിന്റെ തുണയില്ലാതെ നടത്തിയ സംവേദനങ്ങൾ; വർണ്ണനിരപേക്ഷമായി അഥവാ നിറങ്ങളില്ലാതെ വാക്കുകൾ കൊണ്ട് നടത്താനാവുമോ? ആകും എന്നതാണ് ബാലഗോപാലൻ കാഞ്ഞങ്ങാടിന്റെ കവനരീതി കാണിച്ചുതരുന്നത്. ഇതൊരു പുതിയ പരിശ്രമമാണ്. സംഗീതവും സാഹിത്യവുമായി ഇത്തരത്തിലുള്ള പരസ്പരപൂരണം എത്ര ഹൃദ്യമായ അനുഭവമാണ് എന്ന് വായിച്ചറിയാം.
-സി. രാധാകൃഷ്ണൻ

ആശയവും ആവിഷ്‌കാരരീതിയും മാറ്റിവെച്ചാലും ഒരു കവി മാറ്റിവയ്ക്കപ്പെടുന്നില്ല. അയാളുടെ കാഴ്ചകൾ സഹയാത്രികരെ കൗതുകപ്പെടുത്തിയത് കാരണം, കവിയുടെ കാഴ്ചകൾ നമ്മുടെ മുൻകാഴ്ചകളെ റദ്ദാക്കുന്നത് ആയിരിക്കും. ബാലഗോപാലൻ കാഞ്ഞങ്ങാടിനൊപ്പം നടക്കുമ്പോഴും ഈ കൗതുകക്കാഴ്ചകൾ നമ്മുടെ ശ്രദ്ധയെ ആകർഷിക്കുന്നത് അതുകൊണ്ടാണ്.
-കുരീപ്പുഴ ശ്രീകുമാർ

Reviews

There are no reviews yet.


Be the first to review “Ayussu Thinnunna Kili”

1 of 5 stars 2 of 5 stars 3 of 5 stars 4 of 5 stars 5 of 5 stars