Ente Appaykku Orana Undayirunnu
₹320.00
Dr. Kunjamma George
- Description
- Reviews (0)
Description
Description
ഉല്പത്തിയോളം പഴക്കമുള്ള പാരസ്പ്പര്യത്തിന്റെ കഥയാണിത്.
തങ്ങളുടെ ബാല്യത്തെ ചാരുത ഉള്ളതാക്കി മാറ്റിയ ഒരു അസാധാരണ സാന്നിധ്യത്തെ ഓര്‍മ്മിച്ചെടുക്കുകയാണ് എഴുത്തുകാരി. വേദപുസ്തക ഭാഷയില്‍ അവള്‍ അതിനെ പേരിട്ട് വിളിക്കുകയാണ്. മനുഷ്യര്‍ക്കിടയില്‍ മാത്രം സംഭവിക്കുന്നതെന്ന് ചിലരിപ്പോഴും വിചാരിക്കുന്ന അഗാധമായ ഒരു തീക്ഷ്ണ ബന്ധത്തിന്റെ വാഴ്ത്തുപ്പാട്ടാ വുന്നിടത്താണ് ഈ പുസ്തകത്തിന്റെ പ്രസക്തി. തീഷ്ണ പ്രണയങ്ങളെ കുറിച്ച് പറയുന്നതുപോലെ തങ്ങളില്‍ ആരാണ് ഓരോ നിമിഷവും കൂടുതല്‍ കൂടുതല്‍ ഓര്‍മ്മിക്കുന്നതെന്ന മാധുര്യമുള്ള തര്‍ക്കമാണ് പുസ്തകത്തിന്റെ കാതല്‍. താരതമ്യേന വലിയ മസ്തിഷ്‌കമാ യതുകൊണ്ട് രവി എന്ന ആനയും എല്ലാം ബോധത്തില്‍ കോറിയിട്ടി ട്ടുണ്ടാകുമെന്നു തന്നെയാണ് എഴുത്തുകാരി കരുതുന്നത്. അനാഥത്വവും, അലച്ചിലും, ഏകാന്തതകളും മനുഷ്യനോളം തന്നെ അഗാധമായി ജീവജാലങ്ങളുടെ ബോധത്തെയും ഉഴുതുമറിക്കുന്നുണ്ട്. വീട്ടിലെ കുഞ്ഞു മാഞ്ഞു പോയൊരു നാളില്‍ തന്റെ അന്നത്തെ നിരാകരിച്ച് പട്ടിണി കിടക്കുന്ന ഈ കുഞ്ഞനാന ഈ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തിലെ അനേകം മിഴിവുള്ള ചിത്രങ്ങളില്‍ ഒന്നാണ്. മുലകുടി മാറാതെ അമ്മയുടെ നെഞ്ചില്‍ നിന്ന് അടര്‍ന്നുപോയ ഒരു മനുഷ്യന്‍, അയാളിപ്പോള്‍ മധ്യവയസ്സനാ ണ്. ഒപ്പം എല്ലാ അര്‍ത്ഥത്തിലും വീട് നഷ്ടമായ ഒരു ആനക്കുട്ടിക്കും അയാള്‍ക്കും ഇടയില്‍ ജീവിതം വല്ലാതെ പിണഞ്ഞു പോവുകയാണ്. അങ്ങനെയാണിത് നമുക്ക് പരിചയമുള്ള ഒരു ആനക്കഥയോടും ചേര്‍ന്ന് നില്‍ക്കാത്തത്.. രവിക്ക് സൂര്യ നെന്നും അര്‍ത്ഥമുണ്ട്. അനവധിയായ ഓര്‍മ്മകള്‍ അതിനെ വലം ചുറ്റുകയാണ്. വാക്കുകള്‍ കൊണ്ടുള്ള പ്രദക്ഷിണം.
ഫാദര്‍ ബോബി ജോസ് കപ്പൂച്ചിന്‍
Reviews
There are no reviews yet.