- Description
- Reviews (0)
Description
Description
സൗരയൂഥത്തിലെ ഗ്രഹങ്ങളും നക്ഷത്രങ്ങളും പുരാതനകാലം മുതൽക്കുതന്നെ മനഷ്യരെ കണക്കറ്റ് വിസ്മയിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പുരാതനമനുഷ്യൻ അവയിൽ പലതിനെയും ദേവതമാരായി ആരാധിക്കുകയും ചെയ്തു. ഗ്രഹങ്ങളും മനുഷ്യജീവിതവുമായുള്ള ബന്ധത്തെക്കുറിച്ച് നമ്മുടെ പ്രാചീനാചാര്യന്മാർ അഗാധമായി പഠിക്കുകയും ഗാഢമായി ചിന്തിക്കുകയും ചെയ്തിട്ടുണ്ട്. അതിൽനിന്നും ലഭിച്ച അറിവുകളിൽനിന്നാണ് ജ്യോതിഷ ശാസ്ത്രം രൂപംകൊണ്ടത്. ഈ ആധുനികകാലത്തുപോലും നമ്മുടെ നാട്ടിൽ ഏറെ ജനസ്വാധീനമുള്ള ഒരു ശാസ്ത്രമാണ് ജ്യോതിഷം. ഭാവി അറിയാനും ശുഭകർമ്മങ്ങൾക്കുള്ള സമയനിർണ്ണയത്തിനും എന്നുവേണ്ട നിത്യജീവിതത്തിലെ മിക്ക കാര്യങ്ങൾക്കും നാം ജ്യോതിഷികളുടെ സഹായം തേടുന്നു. ജ്യോതിഷത്തെ അടുത്തറിയാൻ ആഗ്രഹിക്കുന്നവർക്കുള്ള ഒരു കൈപുസ്തകമാണ്, പ്രഗത്ഭജ്യോതിഷിയും പണ്ഡിതനും അസ്‌ട്രോളജിക്കൽ റിസർച്ച് സെന്ററിന്റെ ഡയരക്ടറുമായ ശ്രി.എടക്കാട് നാരായണന്റെ ‘ജ്യോതിഷമാർഗ്ഗം’ എന്ന ഗ്രന്ഥം. ഓരോ ഗൃഹത്തിലും ഒരു റഫറൻസ് പുസ്തകമായി സൂക്ഷിക്കാൻതക്ക ആധികാരികതയുള്ള ഒരു രചന.
Reviews
There are no reviews yet.