- Description
- Reviews (0)
Description
Description
ഇത്തരത്തിൽ പാരായണക്ഷമതയുള്ളതാവുമെന്നു കരുതിയില്ല. താള വൃത്തനിബദ്ധമായിരിക്കുമെന്ന് തീരെ വിചാരിച്ചില്ല. നല്ല കൈത്തഴക്കത്തോടെയെഴുതിയവ. അഭികാമ്യമായ പദവിന്യാസത്തോടെ പരിലസിക്കുന്നവ. അധികമാരും കാണാത്ത വിഷയങ്ങളും അവയുടെ കൺവെട്ടത്തുണ്ട്. വൈദ്യവൃത്തിയാൽ പ്രചോദിതമായിട്ടെഴുതിയ ചില കവിതകളും അക്കൂട്ടത്തിൽപ്പെടുന്നു. മലയാള ഭാഷയുടെ മനോഹാരിത വഴിയുന്ന ഒരോ കവിതയും പാരായണസുഖം പകരുന്നു. ഈണത്താലും താളത്താലും, ഹൃദിസ്ഥമാകാൻ വെമ്പുന്നവ. അപരിചിതമായൊരു ഗ്രാമഭംഗിയിൽ അറിയാതെ ചെന്നുപെട്ടതുപോലെ പുതുമ നിറഞ്ഞതായിരുന്നു ഈ കവിയുടെ കാവ്യപ്രപഞ്ചം.
-വിജയലക്ഷ്മി
Reviews
There are no reviews yet.