- Description
- Reviews (0)
Description
Description
അക്ഷരങ്ങൾ വാക്കുകളായും വാക്കുകൾ ചിത്രശലഭങ്ങളെപ്പോലെ മനോഹരമായ കവിതകളായും മാറുന്നു. തിരസ്ക്കരിക്കപ്പെട്ട ഒരക്ഷരം വാക്കിനോട് ചേരുവാൻവേണ്ടി തെരുവിലും വയലേലകളിലും ഗിരിശിഖരങ്ങളിലുമെല്ലാമലയുന്നുണ്ട്. സത്യം വിളിച്ചുപറഞ്ഞാൽ അംഗഭംഗം വരുമെന്ന് ഭയപ്പെടുന്നുണ്ട്. പേടിച്ച വാക്ക് അക്ഷരത്തിൽനിന്നും കണ്ണെത്താദൂരത്ത് മറയുകയും, കള്ളനും പോലീസും കളിക്കുകയും, വാക്കും അക്ഷരവും കവിതയുടെ വൃത്തം ഭേദിച്ച് ജീവിതശാലയിലുന്മാദനൃത്തം നടത്തുകയും വാക്കിനൊപ്പം അക്ഷരങ്ങൾ ചേരുന്ന മുഹൂർത്തത്തെ പ്രതീക്ഷിച്ച് കവി കാത്തിരിക്കുന്നു. ഇത് ഓരോ കവിയുടെയും പ്രാർത്ഥനയാണ്. അങ്ങിനെയൊരു പ്രാർത്ഥനയാണ് ദിനേശന്റെ വാക്കിനെ തേടുന്ന അക്ഷരങ്ങൾ എന്ന കവിത.
ഒറ്റക്കൊരു പൂമരം പൂവിട്ടതെല്ലാം പാഴാകുമോ എന്ന് ഉത്കണ്ഠപ്പെടുമ്പോഴും മാനത്തൊരു മഴവില്ല് വിരിയുമെന്ന പ്രതീക്ഷ തന്നെയാണ് കവി നമുക്ക് നൽകുന്നത്.
-അഡ്വ. കെ.കെ.രമേഷ്
Reviews
There are no reviews yet.