- Description
- Reviews (0)
Description
Description
ജീവിതത്തിൽ സന്തോഷത്തിന്റെ ഒരു മഴ നനയുവാൻ കൊതിക്കാത്ത ആരാണുള്ളത്.നിങ്ങൾ നനയുവാൻ കൊതിക്കുന്ന ഓരോ മഴയും ഒടുവിൽ പെയ്ത് തോരുന്നത് കടലിലാണ്.ആയിരം സന്തോഷങ്ങളുടെ ഒരു കടൽ തന്നെ നമുക്കുള്ളിലുള്ളപ്പോൾ നനയുവാൻ നമുക്കെന്തിനാണ് ഒരു മഴ?പലപ്പോഴായി ജീവിതത്തിലേക്ക് കടന്നു വന്നു,ഞാൻ തേടി നടന്ന സന്തോഷങ്ങൾ എന്റെ ഉള്ളിലാണെന്ന് എന്നെ ബോധ്യപ്പെടുത്തിയ ചില മനുഷ്യരെ കുറിച്ചുള്ള ഓർമ്മകളാണ് ഈ പുസ്തകം നിറയെ.എഴുതിച്ചേർത്ത വരികളിലൂടെ കടന്നുപോകുമ്പോൾ എവിടെ വെച്ചെങ്കിലും നിങ്ങൾക് നിങ്ങളെയും നിങ്ങളുടെ പ്രിയപ്പെട്ടവരെയും കണ്ടുമുട്ടാൻ കഴിയുമെന്ന ഉറപ്പല്ലാതെ വലിയ വാഗ്ദാനങ്ങളൊന്നും എനിക്ക് നല്കാനില്ല
Reviews
There are no reviews yet.