Description

സമയമെന്നത് ഒരു സൂത്രവാക്യമാണ്;അതിജീവനത്തിന്റെ സൂത്രവാക്യം! പ്രളയവും മഹാമാരിയും അതിജീവനത്തിന്റെ ബാലപാഠങ്ങൾ പഠിപ്പിച്ചു. ഒന്നായിരിക്കുന്നതിന്റെയും ഒറ്റയ്ക്കിരിക്കുന്നതിന്റെയും! വീടിനകത്തെ നാലുചുമരിന്റെ സുരക്ഷിതത്വം ആരാധനാ കേന്ദ്രമായപ്പോൾ ആരാധനാലയങ്ങൾ ജ്യാമിതീയ രൂപങ്ങളുടെ കെട്ടുകാഴ്ചകൾ മാത്രമായി.
ക്യാമറക്കണ്ണുകൾക്ക് തിമിരം ബാധിക്കുമ്പോൾ അകക്കണ്ണിൽ അന്ധകാരം നിറയുന്നവരെ കാണാനുണ്ട്. പായ് വഞ്ചിയിൽ സമുദ്രദൂരം തണ്ടാനിറങ്ങുന്ന നാവികന്റെ ഔത്സുക്യമാണ് കാലം ആവശ്യപ്പെടുന്നതെങ്കിലും തിരക്കേറിയ നഗരവീഥിയിലെ സീബ്രാവരകൾക്കകലെ പകച്ചു നിൽക്കുന്ന ഗ്രാമീണന്റെ ദൈന്യതയാണ് കണ്ണുകളിൽ. ഇതിനിടയിൽ ജീവിത രുദ്രതാളത്തിനൊപ്പം തീക്കനൽ പരപ്പിൽ വാർത്തുള നൃത്തം ചവിട്ടുന്ന ഏതാനും കഥകളുടെ സമാഹാരം.

Reviews

There are no reviews yet.


Be the first to review “Zeebra Line”

1 of 5 stars 2 of 5 stars 3 of 5 stars 4 of 5 stars 5 of 5 stars