ഷാർജ: വായനയുടെ വിശുദ്ധ തലങ്ങൾ സൃഷ്ടിക്കുന്ന മഹത്തായ നോവലാണ് യുവ എഴുത്തുകാരി നീതാ സുഭാഷിന്റെ വിശുദ്ധ ഹുദ എന്ന് മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ അഭിപ്രായപ്പെട്ടു. ഷാർജ അന്താരാഷ്‌ട്ര പുസ്തകോത്സവത്തിൽ കൈരളി ബുക്സ് പ്രസിദ്ധീകരിച്ച വിശുദ്ധ ഹുദ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശുദ്ധ വായനയ്ക്ക് മുതൽക്കൂട്ടാവുന്ന ഇത്തരം രചനകൾ മലയാള ഭാഷയുടെ വളർച്ചയെ സാക്ഷ്യപ്പെടുത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. എഴുത്തുകാരൻ റാഫി പള്ളിപ്പുറം പുസ്തകം ഏറ്റുവാങ്ങി. ചടങ്ങിൽ സൈകതം ബുക്സ് പ്രസിദ്ധീകരിച്ച നീതാ സുഭാഷിന്റെ “ഒറ്റ ശിൽപം വ്യത്യസ്ത ഭാവം” എന്ന പുസ്തകം SNDP യോഗം സേവനം യു.എ.ഇ. കമ്മറ്റി വൈസ് ചെയർമാർ പ്രസാദ് ശ്രീധരൻ പ്രകാശനം ചെയ്തു. ദുബായ് ഇന്റർനാഷണൽ മെറ്റൽ ട്രേഡിംഗ് എം.ഡി. പ്രിയൻ ദാസ് ഏറ്റുവാങ്ങി.
ചലച്ചിത്രതാരം സന്തോഷ് കീഴാറ്റൂർ വിശിഷ്ടാതിഥി ആയിരുന്നു. സുകുമാരൻ പെരിയച്ചൂർ പുസ്തക പരിചയം നടത്തി. കൈരളി ബുക്സ് മാനേജിങ് ഡയറക്ടർ ഒ. അശോക് കുമാർ അധ്യക്ഷത വഹിച്ചു. നോർക്ക റൂട്സ് ലീഗൽ കൺസൽട്ടൻറ് അഡ്വ. ഫെമിൻ പണിക്കശ്ശേരി, സൈകതം ബുക്സ് മാനേജിംഗ് ഡയറക്ടർ സംഗീത ജസ്റ്റിൻ എഴുത്തുകാരി ഗീത മോഹൻ, സംഗീതാധ്യാപിക ബിന്ദു പി.എം., രശ്മി രഞ്ജിത്ത് തുടങ്ങിയവർ സംസാരിച്ചു. ഗ്രന്ഥകാരി നീതാ സുഭാഷ് മറുപടി പ്രസംഗം നടത്തി.
Leave a Reply