സതി
ശ്രീമതി. വിനീത അനിലിന്റെ സതി എന്ന നോവലിലേക്ക്, കാലഹരണപ്പെട്ട നികൃഷ്ടാചാരത്തിന്റെ ശേഷിപ്പുകൾ എന്ന മുൻവിധിയോട് ഇറങ്ങിച്ചെന്നാൽ നിരാശപ്പെടേണ്ടി വരും. കാരണം ഭൂതകാലത്തിന്റെ ഏടുകളിൽ കത്തിപ്പോയ പെൺകിനാവുകളെ ക്കുറിച്ച് മാത്രമല്ല എഴുത്തുകാരി ആകുലപ്പെടുന്നത്. വർത്തമാനകാലത്തിൽ ചിതയിലല്ലാതെ ഓരോ നിമിഷവും നീറി നീറി ഇല്ലാതാവുന്ന പെൺ ജീവനുകളെ ക്കുറിച്ച് കൂടിയാണ്.സ്ത്രീ സൗഹൃദ നിയമങ്ങളുടെ പുഷ്കലകാലത്തിൽ നിൽക്കുമ്പോഴും, നിയമവ്യവസ്ഥകളെ പാടെ മാറ്റിനിർത്തിക്കൊണ്ട്, മാതാചാരങ്ങളുടെ മറപറ്റി പുറംലോകം അറിയാതെ അരങ്ങേറുന്ന വൃത്തികെട്ട ഹീനവ്യവസ്ഥിതികളെ കുറിച്ച് നമ്മെ ഓർമപ്പെടുത്തുകയും ചെയ്യുന്നു.
LEAVE A COMMENT