യുവ എഴുത്തുകാരൻ ബിജു പടോളിയുടെ കവിതാസമാഹാരം നിലാവിന്റെ വേര്.
ബിജുവിന് തൂലിക പടവാളല്ല. പല നിറങ്ങളുള്ള
മഷിപ്പാത്രത്തില്‍ മുക്കി തോന്നുംപടി ചിത്രം വരയ്ക്കാനുള്ള ഹംസതൂലികയുമല്ല. ഓരോ കാലത്തും താനെങ്ങനെയാണ് എന്ന് സ്വയം ബോധ്യപ്പെടാനുള്ള കണ്ണാടിയാണ്. അനുഭവത്തിന്റെ ഏതെങ്കിലും കള്ളികളില്‍ ഒതുക്കി ഒറ്റപ്പേരില്‍ അവയെ കുത്തിക്കെട്ടാനാവില്ല.
പൂക്കളെയും പൂമ്പാറ്റകളെയും നിലാവിനെയും മഴയെയും പറ്റി എഴുതുമ്പോഴും അസന്തുഷ്ടമായ യഥാര്‍ത്ഥ ജീവിതം അയാള്‍ കാണാതിരിക്കുന്നുമില്ല. പലരും മൗനം പാലിക്കുന്നിടത്ത് തന്റെ മൗനം ഒരു കുറ്റത്തില്‍ കുറഞ്ഞൊന്നുമല്ല എന്ന് ബിജു തിരിച്ചറിയുന്നുï്. ഈ തിരിച്ചറിവുതന്നെയാണ് പുറമെ ലോലമെന്ന് തോന്നുന്ന ഈ സമാഹാരത്തെ പ്രസക്തമാക്കുന്നതും.
LEAVE A COMMENT