ഓർമ്മകളുടെ ശേഷിപ്പുകളാണ് സർഗരചനകൾ : കെ.പി.സുധീര

ഓർമ്മകളുടെ ശേഷിപ്പുകളാണ് സർഗരചനകൾ : കെ.പി.സുധീര

ഷാർജ: ഓർമ്മകളാണ് മനുഷ്യന്റെ ഏറ്റവും വലിയ സിദ്ധിയെന്നും ഓർമ്മകളുടെ ശേഷിപ്പുകളാണ് സർഗരചനകളെന്നും പ്രശസ്ത എഴുത്തുകാരി കെ പി സുധീര അഭിപ്രായപ്പെട്ടു.ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വെച്ച് കൈരളി ബുക്സ് പ്രസിദ്ധീകരിച്ച അഞ്ജു സജിത്തിന്റെ ചേയോൻ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.ചേയോൻ എന്ന നോവൽ പുതിയ ഭാവുകത്വം വായനക്കാർക്ക് സമ്മാനിക്കുന്ന രചനയാണെന്നും അവർ പറഞ്ഞു.എഴുത്തുകാരി സ്മിത സി പുസ്തകം ഏറ്റുവാങ്ങി.എൻ ടിവി ചെയർമാൻ കെ മാത്തുക്കുട്ടി, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് വൈ എ റഹീം, കൈരളി ബുക്സ് എഡിറ്റർ സുകുമാരൻ പെരിയച്ചൂർ എന്നിവർ സംബന്ധിച്ചു.ഗ്രന്ഥകർത്രി മഞ്ജു സജിത്ത് മറുപടി ഭാഷണം നടത്തി.

Share this post

Leave a Reply

Your email address will not be published. Required fields are marked *


× How can I help you?