നസ്രീൻ ശംസുവിന്റെ അത്തറിൻ മണമുള്ള ഓർമ്മകൾ പ്രകാശനം ചെയ്തു

നസ്രീൻ ശംസുവിന്റെ അത്തറിൻ മണമുള്ള ഓർമ്മകൾ പ്രകാശനം ചെയ്തു

ഷാർജ : ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം റൈറ്റേഴ്സ് ഫോറത്തിൽ വെച്ച് കൈരളി ബുക്സ് പ്രസിദ്ധീകരിക്കുന്ന നസ്രീൻ ശംസുവിന്റെ അത്തറിൻ മണമുള്ള ഓർമ്മകൾപ്രശസ്ത സംവിധായകൻ എം എ നിഷാദ് പ്രകാശനം ചെയ്തു. ഓർമ്മകളാണ് മനുഷ്യനെ മറ്റു ജീവികളിൽ നിന്നും വ്യത്യസ്തനാക്കുന്നതെന്ന് പുസ്തകം പ്രകാശനം ചെയ്തു കൊണ്ട് എം എ നിഷാദ് അഭിപ്രായപ്പെട്ടു. മാധ്യമ പ്രവർത്തകൻ നാസർ ബേപ്പൂർ പുസ്തകം ഏറ്റുവാങ്ങി. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് വൈ എ റഹീം, മുഹമ്മദ് കൊത്തിക്കാൽ എന്നിവർ സംസാരിച്ചു.കൈരളി ബുക്സ് എഡിറ്റർ സുകുമാരൻ പെരിയച്ചൂർ അദ്ധ്യക്ഷത വഹിച്ചു. എഴുത്തുകാരി നസ്രീൻ ശംസു മറുപടി പ്രസംഗം നടത്തി.

Share this post

Leave a Reply

Your email address will not be published. Required fields are marked *


× How can I help you?