ചരിത്രം വഴി മാറി; അപൂർവ്വതയായി 1056 പുസ്തകങ്ങൾ

ചരിത്രം വഴി മാറി; അപൂർവ്വതയായി 1056 പുസ്തകങ്ങൾ

ലോകചരിത്രത്തിൽ ഇടം നേടിയ ഒരു സാംസ്കാരിക ദൗത്യത്തി .ന്റെ പ്രതിഫലനമാണ്. കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആവിഷ്കരിച്ച “എന്റെ വിദ്യാലയം എന്റെ പുസ്തകം “എന്ന പദ്ധതി.
ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളും അണി നിരന്നു കൊണ്ട് ആയിരത്തി അമ്പത്തിയാറ് പുസ്തകങ്ങൾ ഒരു ദിവസം ഒറ്റ വേദിയിൽ പ്രകാശിതമായി.

അമ്പതിനായിരത്തി ഒരുന്നൂറ്റി ഇരുപത്തിയാറ് വിദ്യാർത്ഥികളായ എഴുത്തുകാരുടെ പിറവി കൂടിയായിരുന്നു ഈ ധന്യ നിമിഷം. കഥകൾ,കവിതകൾ, യാത്രാനുഭവങ്ങൾ, ശാസ്ത്രക്കുറിപ്പുകൾ, പ്രാദേശിക ചരിത്ര രചനകൾ, വായനാക്കുറിപ്പുകൾ, ലേഖനങ്ങൾ, ചെറുനാടകങ്ങൾ തുടങ്ങി നിരവധി വ്യത്യസ്തങ്ങളായ വിഷയങ്ങളടങ്ങിയ 1056 പുസ്തകങ്ങളുടെ സമാഹാരങ്ങൾ.
ഒരു വർഷത്തിലധിക മായി, കൈരളി ബുക്സ് ടീം ഇതിന്റെ പ്രവർത്തനങ്ങളിലായിരുന്നു. ഏറ്റെടുത്ത മറ്റ് നൂറ് കണക്കിന് പുസ്തക പ്രസിദ്ധീകരണങ്ങളുടെ കമ്മിറ്റ്മെന്റ് മുന്നിലുണ്ടായിരുന്നു വെങ്കിലും ഈയൊരു സാംസ്കാരിക ദൗത്യം നമ്മൾ വളരെ സന്തോഷത്തോടെ ഏറ്റെടുക്കുകയായിരുന്നു. കൈരളി ബുക്സിലെ ടീം വർക്ക് തന്നെയാണ് ഇതിന് പ്രചോദനമായത്. ഓരോരുത്തരും അവരുടേതായ ജോലി വളരെ ക്രിയാത്മകമായും ആത്മാർത്ഥമായും ചെയ്ത് ഇതിന്റെ വിജയത്തിനു മുതൽ കൂട്ടായി. ഔപചാരികമായ നന്ദിയിൽ ഒതുങ്ങുന്നതല്ല അവരോടുള്ള കടപ്പാടുകൾ.
പി.പി. ദിവ്യ എന്ന ആശയ സമ്പന്നയായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്റെ നിശ്ചയദാർഡ്യവും നവീനങ്ങളായ ആശയങ്ങൾ അവതരിപ്പിക്കുവാനുള്ള മനോഭാവവും ഈ പദ്ധതിയുടെ ആവിഷ്കരണത്തിന് കാരണമായി.വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ, ജില്ലാ പഞ്ചായത്തിലെ മറ്റ് ഭരണ സമിതി അംഗങ്ങൾ, ഉദ്യോഗസ്ഥർ, ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഉപമേധാവി ശ്രീമതി. അംബിക ടീച്ചർ, ഡി. ഡി. ഓഫീസിലെ മറ്റ് ഉദ്യോഗസ്ഥർ, എസ്.എസ്.എ. ജില്ലാ കോ-ഓർഡിനേറ്റർ വിനോദ് മാഷ് ജില്ലയിലെ ബി.ആർ.സി യിലെ അധ്യാപകർ സബ് ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ, ഓരോ വിദ്യാലയങ്ങളിലെയും അധ്യാപകരും ഇതിൽ പങ്കാളികളായ എഴു കരായ വിദ്യാർത്ഥി പ്രതിനിധികൾ. ആയിരത്തോളം വരുന്ന കയ്യെഴുത്തു പ്രതികൾ ഇതെല്ലാം DTP ചെയ്ത് പുസ്തകരൂപത്തിലേക്ക് മാറ്റുക എന്നത് ശ്രമകരമായ ജോലി തന്നെയായിരുന്നു. കേരളത്തിലെ മുഴുവൻ ജില്ലകളിൽ നിന്ന് എന്നു തന്നെ പറയാം ഏകദേശം മുപ്പതോളം DTP ഓപ്പറേറ്റർ മാരുടെ താൽക്കാലികമായ സേവനം ഉപയോഗിച്ചാണ് ടൈപ്പിംഗ് ജോലി തീർത്തത്. ഫൈനൽ പേജ് ലേ ഔട്ട് കൈരളി ഓഫീസിൽ നിന്ന് തന്നെ ചെയ്യുകയുണ്ടായി.
ഒരാഴ്ച മുന്നേയാണ് മുഖ്യമന്ത്രിയുടെ പ്രകാശന തീയ്യതി ലഭിക്കുന്നത്. ഇത്രയും പുസ്തകങ്ങൾ ഈ സമയപരിമിതിക്കുള്ളിൽ നിന്ന് അച്ചടിക്കുക എന്നതായിരുന്നു അടുത്ത പ്രതിസന്ധി. എന്നും കൂടെ നിന്ന തലശ്ശേരി പ്രിന്റിംഗ് പാർക്ക്, മണിപ്പാൽ പ്രസ്സ്, കോഴിക്കോട് പാപ്പിറസ് പ്രസ്സ് എന്നിവരുടെ സഹകരണം ഈ പദ്ധതി യാഥാർത്ഥ്യമാക്കുവാൻ കൂടെ നിന്നുകൊണ്ട് ഈ വിജയത്തിന്റെ ഒരു ഭാഗമായി മാറി.
നല്ല പുസ്തകങ്ങൾ ഒരു പാട് ചെയ്യാൻ ഇത്തരം പ്രവർത്തികൾ ഒരു പ്രചോദനമാണ്. അതിന് സാധിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു.

സ്നേഹത്തോടെ,
അശോക് കുമാർ,
മാനേജിങ് ഡയറക്ടർ,
കൈരളി ബുക്സ്

LEAVE A COMMENT

Your email address will not be published. Required fields are marked *


× How can I help you?