രാജൻ അഴീക്കോടന്റെ വിഭൂതിയും അമലയും പ്രകാശനം ചെയ്തു.
ഷാർജ: ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ഒരേ വേദിയിൽ വെച്ച് രാജൻ അഴീക്കോടന്റെ വിഭൂതിയും അമലയും പ്രകാശനം ചെയ്തു.ഒരു എഴുത്തുകാരന് ലഭിക്കാവുന്ന ഏറ്റവും വലിയ ഭാഗ്യമാണ് ഇതെന്ന് വിഭൂതി പ്രകാശനം ചെയ്ത് പ്രശസ്ത നോവലിസ്റ്റ് മുരളീമോഹനൻ കെ വി അഭിപ്രായപ്പെട്ടു.പുസ്തകം ഏറ്റുവാങ്ങിയത് പ്രശസ്ത പ്രഭാഷകൻ പി കെ അനിൽകുമാർ ആയിരുന്നു.രാജൻ അഴീക്കോടന്റെ അമലയുടെ പ്രകാശനം പ്രശസ്ത ചിത്രകാരൻ മഹേഷ് മാറോളി നിർവഹിച്ചു.ചടങ്ങിൽ കൈരളി ബുക്സ് എഡിറ്റർ സുകുമാരൻ പെരിയച്ചൂർ അദ്ധ്യക്ഷത വഹിച്ചു.ജയനാരായണൻ പുഴാതി ആശംസാ പ്രസംഗം നടത്തി.ഗ്രന്ഥകാരൻ രാജൻ അഴീക്കോടൻ മറുപടി ഭാഷണം നടത്തി.

Leave a Reply