രമ്യ ജ്യോതിസിന്റെ “ചിദാനന്ദം” കവിതാസമാഹാരം പ്രകാശനം ചെയ്തു

രമ്യ ജ്യോതിസിന്റെ “ചിദാനന്ദം” കവിതാസമാഹാരം പ്രകാശനം ചെയ്തു

ഷാർജ: പുസ്തകമാണ് പുരോഗതിയുടെ അടിസ്ഥാന ഘടകമെന്ന് മുൻ യു.എ.ഇ. പരിസ്ഥിതി മന്ത്രി ഡോ. മുഹമ്മദ് എസ്. അൽ കിണ്ടി പറഞ്ഞു. ഷാർജ അന്താരാഷ്‌ട്ര പുസ്തകോത്സവത്തിൽ കൈരളി ബുക്‌സ് പ്രസിദ്ധീകരിച്ച രമ്യ ജ്യോതിസിന്റെ “ചിദാനന്ദം” കവിതാസമാഹാരം പ്രകാശനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷാർജ പുസ്തകോത്സവത്തിൽ ഏറ്റവും കൂടുതൽ പ്രാതിനിധ്യം ഇന്ത്യക്കാർക്കാണെന്നും പ്രത്യേകിച്ച് കേരളീയരാണ് അതിൽ മുൻപന്തിയിലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ പുസ്തകം അറബിയിലേക്കും ഇംഗ്ലീഷിലേക്കും മൊഴിമാറ്റാൻ അവസരമുണ്ടാകട്ടെ എന്നും അദ്ദേഹം ആശംസിച്ചു. രമ്യ ജ്യോതിസ്സിന്റെ ഭർത്താവ് ജ്യോതിസ്സും മക്കളായ വർണ്ണ, പുണ്യ എന്നിവരും ചേർന്ന് പുസ്തകം ഏറ്റുവാങ്ങി. കൈരളി ബുക്സ് എഡിറ്റർ സുകുമാരൻ പെരിയച്ചൂർ അദ്ധ്യക്ഷത വഹിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് വൈ.എ. റഹീം, എഴുത്തുകാരായ അജിത് വള്ളോലി, മഹാലക്ഷ്മി മനോജ് തുടങ്ങിയവർ സംസാരിച്ചു. ഗ്രന്ഥകാരി രമ്യ ജ്യോതിസ് മറുപടി പ്രസംഗം നടത്തി.

Share this post

Leave a Reply

Your email address will not be published. Required fields are marked *


× How can I help you?