ജയചന്ദ്രൻ പി കെയുടെ ജീവപര്യന്തം മൂന്ന് നോവലെറ്റുകൾ ചേർന്ന ഏറെ വ്യത്യസ്തമായ കഥാപരിസരങ്ങൾ അവതരിപ്പിക്കുന്ന പുസ്തകം:ലിജീഷ് കുമാർ
ജയചന്ദ്രൻ പി കെയുടെ ജീവപര്യന്തം മൂന്ന് നോവലെറ്റുകൾ ചേർന്ന ഏറെ വ്യത്യസ്തമായ കഥാപരിസരങ്ങൾ അവതരിപ്പിക്കുന്ന പുസ്തകമാണ് എന്ന് യുവ എഴുത്തുകാരൻ ലിജീഷ് കുമാർ അഭിപ്രായപ്പെട്ടു. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വെച്ച് കൈരളി ബുക്സ് പ്രസിദ്ധീകരിച്ച ജയചന്ദ്രൻ പികെയുടെ ജീവപര്യന്തം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.എഴുത്തുകാരൻ സമൂഹത്തിന് നൽകുന്ന സമ്മാനമാണ് നല്ല രചനകൾ എന്നും അദ്ദേഹം പറഞ്ഞു.മുനീർ അൽവഫ പുസ്തകം ഏറ്റുവാങ്ങി.കൈരളി ബുക്സ് എഡിറ്റർ സുകുമാരൻ പെരിയച്ചൂർ പുസ്തകപരിചയം നടത്തി.മുതിർന്ന മാധ്യമ പ്രവർത്തകൻ എം സി എ നാസർ, എഴുത്തുകാരൻ വി എസ്സ് അജിത്ത്, ഉണ്ണികൃഷ്ണൻ,എം എ ഷഹനാസ് എന്നിവർ സംബന്ധിച്ചു. ഗ്രന്ഥകാരൻ ജയചന്ദ്രൻ പികെ മറുപടി ഭാഷണം നടത്തി.ദാസ് കാപ്പിറ്റൽ, എഴുത്തുകാരൻ എന്നിവ ജയചന്ദ്രൻ പി കെയുടെ മറ്റു നോവലെറ്റുകളാണ്.
Leave a Reply