Blog

അകാലത്തിൽ പൊലിഞ്ഞുപോയ ഡോക്ടറും എഴുത്തുകാരിയുമായിരുന്ന പട്ടോളിൽ ഡോ.മിനി ഉണ്ണികൃഷ്ണന്റെ പുസ്തകം 'അറിവ് = ആരോഗ്യം' 2024 ജനുവരി 2 ചൊവ്വാഴ്ച വൈകീട്ട് 3 മണിക്ക് പുതിയവിള വടക്ക് എൻ.എസ്.എസ് കരയോഗമന്ദിരം ഹാളിൽ ചേരുന്ന യോഗത്തിൽ അഡ്വ .യു പ്രതിഭ എം.ൽ.എ പ്രകാശനം ചെയ്യുകയാണ്. https://kairalibooks.com/product/arivu-aaarogyam/

Read more...

നിലാവും നിഴലും സാക്ഷി – മുരളീധരൻ പുത്തൻപുരയിൽ

ഒരാളുടെ ജീവിതം അയാളുടേത് മാത്രമല്ല, സഹജീവികളുടേത്കൂടിയാണ്. അതിന്റെ തണലും തണുപ്പും താപവും തെളിച്ചവും അപരന്റെ ജീവിതത്തെയും സ്വാധീനിക്കുന്നു. ചുറ്റുമുള്ള ഇരുളും വെളിച്ചവും നമ്മുടെ ജീവിതത്തെയും സ്വാധീനിച്ചതാണല്ലോ. ഇരുട്ടില്ലെങ്കിൽ വെളിച്ചത്തിന്റെ തിളക്കം അറിയാതെ പോകും. ഇവയെല്ലാം ചേരുന്ന ജീവിത മുഹൂർത്തങ്ങളെ ഓർത്തെടുക്കാനുള്ള ശ്രമം. അതാണ് ഈ പുസ്തകം https://kairalibooks.com/product/nilavum-nizhalum-sakshi/

Read more...

ജോയ് ഡാനിയേലിന്റെ അമ്മിണിപ്പിലാവ് പ്രകാശനം ചെയ്തു

ഷാർജ: ജോയ് ഡാനിയേലിന്റെ അമ്മിണിപ്പിലാവ് പ്രശസ്ത കലാകാരൻ മോഹൻകർത്ത പ്രകാശനം ചെയ്തു.ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വെച്ച് കൈരളി ബുക്സ് പ്രസിദ്ധീകരിച്ച അമ്മിണി പ്പിലാവ് പ്രശസ്ത നോവലിസ്റ്റ് ജേക്കബ് എബ്രഹാം പുസ്തകം ഏറ്റുവാങ്ങി.എഴുത്തുകാരി അനൂജ സനൂപ് പുസ്തകപരിചയം നടത്തി.സജിന പണിക്കർ എന്നിവർ സംബന്ധിച്ചു.ഗ്രന്ഥകർത്താവ് ജോയ് ഡാനിയേൽ മറുപടി ഭാഷണം നടത്തി https://kairalibooks.com/product/amminippilav/

Read more...

മമ്മൂട്ടിയെക്കുറിച്ചുള്ള വിശേഷ ഗ്രന്ഥം പകർന്നാട്ടങ്ങളുടെ മാന്ത്രികൻ പ്രശസ്ത നടൻ സന്തോഷ് കീഴാറ്റൂർ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വെച്ച് പ്രകാശനം ചെയ്തു

ഷാർജ: . മലയാളിയുടെ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ വിശേഷം പങ്ക് വെക്കുന്ന മെഹ്ജാബിൻ എഡിറ്റർ ആയി തയ്യാറാക്കിയ പകർന്നാട്ടങ്ങളുടെ മാന്ത്രികൻ പ്രശസ്ത നടൻ സന്തോഷ് കീഴാറ്റൂർ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വെച്ച് പ്രകാശനം ചെയ്തു പ്രശസ്ത ചലച്ചിത്ര നടൻ ഇർഷാദ് പുസ്തകം ഏറ്റുവാങ്ങി. എഴുത്തുകാരായ നിസ ബഷീർ, ഗീത മോഹൻ,...

Read more...

മഷി എഡിറ്റോറിയലിന്റെ കഥ പറയുന്ന ഗ്രാമങ്ങൾ പ്രകാശനം ചെയ്തു

ഷാർജ: മഷി എഡിറ്റോറിയലിന്റെ കഥ പറയുന്ന ഗ്രാമങ്ങൾ പ്രശസ്ത കലാകാരൻ മോഹൻകർത്ത പ്രകാശനം ചെയ്തു.ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വെച്ച് കൈരളി ബുക്സ് പ്രസിദ്ധീകരിച്ച പ്രവാസി എഴുത്തുകാരുടെ കഥകളാണ് കഥപറയുന്ന ഗ്രാമങ്ങൾ.പ്രശസ്ത നോവലിസ്റ്റ് ജേക്കബ് എബ്രഹാം പുസ്തകം ഏറ്റുവാങ്ങി.എഴുത്തുകാരി അനൂജ സനൂപ് പുസ്തകപരിചയം നടത്തി.സജിന പണിക്കർ,ലേഖ ജസ്റ്റിൻ എന്നിവർ സംബന്ധിച്ചു. https://kairalibooks.com/product/kadha-parayunna-gramangal/

Read more...

‘കാലനടനം’ – കെ വി പത്മനാഭൻ

ചുറ്റിലും കാണുന്ന കാഴ്ചകളെയും അനുഭവങ്ങളെയും വാങ്മയ ചിത്രങ്ങളായി അവതരിപ്പിക്കുകയാണ് പത്മനാഭൻ കെ വിയുടെ കവിതകൾ. ഒരർത്ഥത്തിൽ ചിത്ര നിർമ്മാണം കൂടിയാണ് കവിത. വാക്കേ വാക്കേ കൂടെവിടെ എന്ന ചോദ്യമാണ് കവിയുടെ മൂലധനം തന്നെ. നിരന്തരമായ അന്വേഷണമാണ് അതിന്റെ ഉപാസനകളിലൊന്ന്. എഴുതിയ കവിതകളെ മറന്നു...

Read more...

സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ഉണ്ണികൃഷ്ണൻ അണിഞ്ഞയുടെ വീണ്ടും പകൽ കവിതാസമാഹാരം പ്രകാശനം ചെയ്തു

ഷാർജ: സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ഉണ്ണികൃഷ്ണൻ അണിഞ്ഞയുടെ വീണ്ടും പകൽ എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്തു.ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വെച്ച് പ്രശസ്ത നോവലിസ്റ്റ് ജേക്കബ് എബ്രഹാം , സാമൂഹ്യ പ്രവർത്തകൻ ഗംഗാധരൻ നായർ പാടിയ്ക്ക് നൽകിക്കൊണ്ട് പ്രകാശനം നിർവഹിച്ചു.ചടങ്ങിൽ കൈരളി ബുക്സ് എഡിറ്റർ സുകുമാരൻ പെരിയച്ചൂർ അദ്ധ്യക്ഷത...

Read more...

മലയാള ഭാഷയുടെ നിർണ്ണായകമായ വളർച്ചാ കാലഘട്ടത്തെയും അതിന് വാഗ്‌വളമേകിയ പ്രമുഖരുടെ ജീവിതവും തൊട്ടറിവിലൂടെ അവതരിപ്പിക്കുന്ന ലേഖന സമാഹാരമാണിത്. അതിദീർഘമല്ലാത്ത ലേഖനങ്ങളിലൂടെ കവികളുടെയും എഴുത്തുകാരുടെയും സംഘർഷ പൂരിതമായ മുഹൂർത്തങ്ങളും പകർന്നു വെയ്ക്കുന്നു ലേഖകൻ. ഭാഷ സ്നേഹികൾക്കും ഭാഷ വിദ്യാർത്ഥികൾക്കും രസനീയതയുടെ തൊട്ടറിവാകും ഈ കൃതി.

https://kairalibooks.com/product/malayalathinte-madhuramozhikal/

Read more...
× How can I help you?