വിനീത അനിലിന്റെ കേഗി പ്രകാശനം ചെയ്തു
ഷാർജ: ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വെച്ച് കൈരളി ബുക്സ് പ്രസിദ്ധീകരിച്ച, യുവ എഴുത്തുകാരി വിനീത അനിലിന്റെ ഏറ്റവും പുതിയ നോവൽ “കേഗി” പ്രകാശനം ചെയ്തു. ഷാർജ ഇന്ത്യൻ അസോസിയേഷൻ മുൻ പ്രസിഡണ്ടും സാമൂഹ്യ സേവാ പുരസ്കാര ജേതാവുമായ ഡോ. ഇ.പി. ജോൺസൻ പ്രകാശനം ചെയ്തു. മത്ത് എന്ന പുസ്തകത്തിലൂടെ ശ്രേദ്ധേയയായ എഴുത്തുകാരി ഗീതാ മോഹൻ പുസ്തകം ഏറ്റുവാങ്ങി. ചരിത്രവും മനശാസ്ത്രവും ഭൂമിശാസ്ത്രവും ഇന്ത്യൻ പശ്ചാത്തലത്തിൽ രേഖപ്പെടുത്തിയ ശ്രദ്ധേയ രചനയാണ് കേഗിയുടെ മനോഹാരിതയെന്ന് പുസ്തക പരിചയത്തിൽ സുകമാരൻ പെരി യച്ചൂർ അഭിപ്രായപ്പെട്ടു. അജിത് വള്ളോലി ആശംസിച്ചു. വിനീത അനിൽ മറുമൊഴി നടത്തി.
Leave a Reply