പച്ചകലർന്ന ചുവപ്പ് – കെ.ടി. ജലീലിന്റെ ആത്മകഥ സംവിധായകൻ കമൽ പ്രകാശനം ചെയ്തു
ഷാർജ: മുൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും പണ്ഡിതനുമായ ഡോ. കെ.ടി. ജലീലിന്റെ കൈരളി ബുക്‌സ് പ്രസിദ്ധീകരിച്ച ആത്മകഥയുടെ ഒന്നാം ഭാഗമായ “പച്ചകലർന്ന ചുവപ്പ് – കാൽനൂറ്റാണ്ടിന്റെ കഥ എന്റെയും” എന്ന പുസ്തകം പ്രശസ്ത സംവിധായകൻ കമൽ പ്രകാശനം ചെയ്തു. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ കെ.ടി. ജലീലിന്റെ സ്ഥാനം എന്നും ചർച്ചയ്ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന വസ്തുത കമൽ പ്രത്യേകം സൂചിപ്പിച്ചു. തന്റെ 25 വയസ്സുവരെയുള്ള ജീവിതാനുഭവം യഥാർത്ഥത്തിൽ മലപ്പുറത്തിന്റെ ചരിത്രം തന്നെയാണെന്ന് മറുപടി പ്രസംഗത്തിൽ ഗ്രന്ഥകാരൻ പറഞ്ഞു. റേഡിയോ ഏഷ്യ പ്രോഗ്രാം ഹെഡ് സിന്ധു ബിജു പുസ്തകം ഏറ്റുവാങ്ങി. എഴുത്തുകാരൻ ഷാജഹാൻ മാടമ്പാട്ട് പുസ്തകപരിചയം നടത്തി. ആർ.ജെ. രമേഷ്, ഒ. അശോക് കുമാർ (കൈരളി ബുക്‌സ് എം.ഡി.) തുടങ്ങിയവർ സംസാരിച്ചു.
Leave a Reply