നഴ്സുമാർ സേവനത്തിന്റെ പരിശുദ്ധ നാമം: മോഹൻകുമാർ
ഷാർജ : നഴ്സുമാർ സേവനത്തിന്റെ പരിശുദ്ധ നാമമാണെന്നും കൊവിഡ് കാലത്താണ് സേവനത്തിന്റെ മാലാഖമാരായ നഴ്സുമാരുടെ യഥാർത്ഥ മഹത്വം ലോകം ഒന്നടങ്കം തിരിച്ചറിഞ്ഞതെന്നും ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം എക്സ്റ്റേണൽ അഫയേഴ്സ് എക്സിക്യൂട്ടീവും മലയാളിയുമായ മോഹൻ കുമാർ അഭിപ്രായപ്പെട്ടു.കൈരളി ബുക്സ് പ്രസിദ്ധീകരിച്ച മഞ്ജു ഏലിയാസിന്റെ സിറിഞ്ചിൻ തുമ്പിലെ ഓർമ്മത്തുളളികൾ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഏറ്റവും കൂടുതൽ ആദരിക്കപ്പെടേണ്ടവരാണ് നഴ്സുമാർ എന്നും അദ്ദേഹം പറഞ്ഞു.പ്രശസ്ത എഴുത്തുകാരൻ ഷാബു കിളിത്തട്ടിൽ പുസ്തകം ഏറ്റുവാങ്ങി.സ്വന്തം കുഞ്ഞുങ്ങൾക്ക് മുലപ്പാൽ പോലും നൽകാൻ കഴിയാതെ ജോലി ചെയ്യുന്ന അമ്മമാരുടെ കദനകഥ ഷാബു കിളിത്തട്ടിൽ അനുസ്മരിച്ചപ്പോൾ സദസ്സ് ഒന്നടങ്കം നിശ്ശബ്ദമായി.കൈരളി ബുക്സ് എഡിറ്റർ സുകുമാരൻ പെരിയച്ചൂർ അദ്ധ്യക്ഷത വഹിച്ചു.കെ എസ് എഫ് ഡി സി മെമ്പർ ജിത്തു കോളയാട് മുഖ്യാതിഥി ആയിരുന്നു.ഗ്രന്ഥകാരി മഞ്ജു ഏലിയാസ് മറുപടി പ്രസംഗം നടത്തി.
Leave a Reply