നീത സുഭാഷിന്റെ “കുംഭാര കോളനി”
ഞാൻ കാണുന്ന സ്വപ്നത്തിൽ ഒരു പുസ്തകമുണ്ട്. വളരെയധികം താളുകളാൽ ഞാനെഴുതിയവസാനിപ്പിക്കുന്ന ഒരു പുസ്തകം. അങ്ങനെയൊരു പുസ്തകത്തിന്റെ മുന്നൊരുക്കം മാത്രമാണ് കുംഭാരക്കോളനി.
ഭാവനയിൽ സഞ്ചരിക്കുവാൻ ഞാൻ ഏറെ ഇഷ്ടപ്പെടുന്ന ആ” ഇടം” എന്റെതു മാത്രമാണ്. അവിടെ സൃഷ്ടിയും സംഹാരവും, തെറ്റും, ശരിയും ഞാൻ തന്നെ. വിധി കല്പിക്കുന്നതും, ശിക്ഷ ഏറ്റുവാങ്ങുന്നതും ഞാൻ മാത്രം.
തിരുഹൃദയത്തിൽ നിന്നും രക്തം വാർന്നൊ ഴുകും പോലെയെനിക്കനുഭവപ്പെട്ടു. ആദ്യഭാഗം ” ബത് ലഹേം പൊരുൾ തേടി “പെട്ടെന്നെഴുതിയവസാനിപ്പിച്ചു കൊണ്ട് ” റോസ് പെറ്റൽസി “ലേക്ക് ഞാൻ വഴിയൊരുക്കി. സമാനലിംഗത്തിൽ പ്പെട്ട വർ തമ്മിലുള്ള പ്രണയവും ആസ്വാദനവും ഞാനതിലുൾപ്പെടുത്തി, രൂപഭംഗി പ്രണയത്തിനാധാരമല്ലെന്നും, പ്രണയമെന്നാൽ ആത്മാവിൽ നിന്നൂറി വരുന്ന വിശുദ്ധി യാണെന്നും ഞാനെഴുതി തീർത്തു.
പിന്നീടൊരു സമാപ്തി കണ്ടെത്തുവനാകാതെ ഞാൻ വഴിതെറ്റിയലഞ്ഞു. ഒരേസമയം അജ്ഞതയുടെ ഇരുട്ടിലേക്കും ജ്ഞാനത്തിന്റെ വെളിച്ചത്തിലേക്കും ഞാൻ ഊർന്നു വീണുക്കൊണ്ടിരുന്നു. ആ വീഴ്ചയിൽ ചുവന്ന പട്ടുടുത്ത് വാളും ചിലമ്പുമണിഞ്ഞു അർദ്ധയാമത്തിൽ സഞ്ചരിക്കുന്ന നിഴലുകളെ ഞാൻ കണ്ടു. ഇടുങ്ങിയ പാതയോരത്തിലൂടെ തലയിൽ കരകങ്ങളേന്തി നടന്നു നീങ്ങുന്ന ഒരു സ്ത്രീ ശബ്ദം ഞാൻ കേട്ടു.
അനശ്ചിതത്വത്തിനു വിരാമമേകി.
എനിക്കു വഴികാട്ടിയായി മനോവിചാരം ഒരു വഴിവിളക്കുപോലെ മുൻപേ നടന്നു. ആ വെളിച്ചത്തിലൂടെ എന്റെ കഥാപാത്രത്തെ ” കുംഭാരക്കോളനി ” യിലേക്കു വഴി നടത്തിച്ചു ക്കൊണ്ട് ഞാൻ സൃഷ്ടി നല്കി, കുംഭാരക്കോളനി എന്ന നോവൽ ഞാൻ പര്യവസാനിപ്പിച്ചു.
LEAVE A COMMENT