രസഭാവങ്ങൾ സൃഷ്ടിക്കുന്ന നോവലാണ് ഐന്ദ്രികം:കെ.മാത്തുക്കുട്ടി

രസഭാവങ്ങൾ സൃഷ്ടിക്കുന്ന നോവലാണ് ഐന്ദ്രികം:കെ.മാത്തുക്കുട്ടി

ഷാർജ: രസഭാവങ്ങൾ സൃഷ്ടിക്കുന്ന ഹൃദ്യമായ നോവലാണ് ഐന്ദ്രികമെന്നും എഴുത്ത് ഒരു തുടർപ്രക്രിയയായി മാറ്റുക എന്നതാണ് യഥാർത്ഥ എഴുത്തുകാരന്റെ വെല്ലുവിളിയെന്നും എൻ ടി വി ചെയർമാനും എം ഡി യുമായ കെ.മാത്തുക്കുട്ടി അഭിപ്രായപ്പെട്ടു.ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വെച്ച് കൈരളി ബുക്സ് പ്രസിദ്ധീകരിച്ച സ്മിത സി യുടെ ഐന്ദ്രികം നോവൽ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഓരോ എഴുത്തുകാരും ഓരോ സർഗപ്രപഞ്ചം സൃഷ്ടിക്കുന്നവരാണെന്ന് അദ്ദേഹം പറഞ്ഞു.ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് വൈ എ റഹീം പുസ്തകം ഏറ്റുവാങ്ങി. പ്രശസ്ത എഴുത്തുകാരി കെ പി സുധീര വിശിഷ്ടാതിഥി ആയിരുന്നു.കൈരളി ബുക്സ് എഡിറ്റർ സുകുമാരൻ പെരിയച്ചൂർ അദ്ധ്യക്ഷത വഹിച്ചു.നോവലിസ്റ്റ് അഞ്ജു സജിത്ത് ആശംസ നേർന്നു.ഗ്രന്ഥകർത്രി സ്മിത സി മറുപടി ഭാഷണം നടത്തി.

Share this post

Leave a Reply

Your email address will not be published. Required fields are marked *


× How can I help you?